പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളുടെ ഉദ്ഘാടനം അടുത്തമാസം
Friday, August 6, 2021 12:34 AM IST
പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ 12 ഇ​ന പ​രി​പാ​ടി​യി​ലെ ടേ​ക്ക് എ ​ബ്രേ​ക്ക് പൊ​തു ശൗചാലയങ്ങ​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 32 പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ സെ​പ്റ്റം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ലെ 29 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യാ​ണ് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ 100 ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ക. ഇ​തി​ൽ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യ 32 ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.
ടേ​ക്ക് എ ​ബ്രേ​ക്ക് വ​ഴി​യി​ടം പ​ദ്ധ​തി​യി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ടോ​യ്‌ല​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ നാ​പ്കി​ൻ ഡി​സ്ട്രോ​യ​ർ വാ​ഷ്ബേ​സി​ൻ, ക​ണ്ണാ​ടി എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കും.
അ​ടി​സ്ഥാ​നം, സ്റ്റാ​ൻ​ഡേ​ർ​ഡ്, പ്രീ​മി​യം എ​ന്നീ ത​ല​ങ്ങ​ളി​ലാ​ണ് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. പ്രീ​മി​യം ത​ല​ത്തി​ൽ കോ​ഫി ഷോ​പ്പ്, വി​ശ്ര​മ​കേ​ന്ദ്രം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക ടോ​യ്‌ല​റ്റു​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. പേ ​ആ​ന്‍റ് യൂ​സ് മാ​തൃ​ക​യി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കാ​യി​രി​ക്കും പ​രി​പാ​ല​ന ചു​മ​ത​ല.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ.​ അ​ശ്വ​തി ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു. ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി. അ​ഭി​ജി​ത്ത്, ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ, പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.