ലോ​ട്ട​റിത്തൊഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ണം
Thursday, August 5, 2021 12:33 AM IST
പാ​ല​ക്കാ​ട്: ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​ജ​ന്‍റു​മാ​രെ​യും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ ആ​ൾ കേ​ര​ള ലോ​ട്ട​റി ട്രേ​ഡ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
അ​ന​ധി​കൃ​ത​ ചൂ​താ​ട്ട ലോ​ട്ട​റി അ​വ​സാ​നി​പ്പി​ക്കു​ക, ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കു​ക, ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ മു​ഖ​വി​ല കു​റ​യ്ക്കു​ക, ബോ​ണ​സ് പ​തി​നാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ധ​ർണ സം​ഘ​ടി​പ്പി​ച്ച​ത്. എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. ജ​യ​പാ​ല​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ന​ധി​കൃ​ത​ മ​രംമു​റി​ക്കെതിരേ ന​ട​പ​ടി വേ​ണം

മു​ത​ല​മ​ട: മീ​ങ്ക​ര ജ​ല​സേ​ച​ന ക​നാ​ൽ വ​ര​ന്പി​ലെ മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച് ക​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ത​ല​മ​ട മ​ണ്ഡ​ലം യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ടു​ത​ൽ വി​ലപി​ടി​പ്പു​ള്ള മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​തെ​ന്നു യോ​ഗ​ത്തി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. മ​ര​ങ്ങ​ൾ മു​റി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ക​നാ​ൽ​ബ​ണ്ടി​നു ദോ​ഷ​മാ​വു​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​രോ​പ​ണം ഉ​ണ്ടാ​യി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.