അ​പ​ക​ട​ഭീ​തി​യി​ൽ മ​ഞ്ചി​യത്തുകാർ
Thursday, August 5, 2021 12:33 AM IST
കൊ​ല്ല​ങ്കോ​ട് : ടൗ​ണി​ൽ നി​ന്നും അ​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മാ​ഞ്ചി​യം ശി​വ​ക്ഷേ​ത്രം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​മെ​തി​രെ ജ​ന​രോ​ഷം ശക്തമാകുന്നു.
ഈ ​സ്ഥ​ല​ത്തു മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യു​ണ്ട്. വൈ​കു​ന്നേ​രം ആ​റു മ​ണി​യാ​വു​ന്ന​തോ​ടെ ഈ ​റോ​ഡ് വ​ഴി​യു​ള്ള സ​ഞ്ചാ​രം അ​പ​ക​ട​ഭീ​തി നി​റ​ഞ്ഞ​താ​ണ്. റോ​ഡി​നി​രു​വ​ശ​ത്തും പാ​ഴ്ചെ​ടി​ക​ൾ റോ​ഡ് മ​റ​യ്ക്കും വി​ധം അ​തി​ക്ര​മി​ച്ചു വ​ള​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. ദൂ​ര​ദി​ക്കി​ൽ നി​ന്നും രാ​ത്രി​യാ​വു​ന്ന​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ​കെ​ട്ടി ചെ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് ത​ള്ളു​ന്ന​ത്.
ഇ​തി​ലൂ​ടെ ന​ട​ക്കു​ന്ന​വ​ർ​ക്ക് ത​ല​ക​റ​ക്ക​വും ഛർ​ദ്ദി​യും ഉ​ണ്ടാ​വും വി​ധം അ​തീ​വ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് പ​ക​ൽ സ​മ​യ​ത്തു പോ​ലും പ​ന്നി​ക്കു​ട്ടം മാം​സ മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന​ത് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കു ജീ​വ​ഭ​യ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.
മു​ൻ​പും ഓ​ട്ടോ​റി​ക്ഷ​യും കാ​റു​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന വ​ഴി ഇ​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​നം ക​ട​ന്നു ചെ​ല്ലാ​ൻ മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രി​ക്ക​യാ​ണ്.
വൈ​കു​ന്നേ​ര​മാ​കു​ന്ന​തോ​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മ​ദ്യ​പി​ക്കാ​നെ​ത്തു​ന്ന​ത് വീ​ട്ട​മ്മ​മാ​ർ​ക്ക് അ​ത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​വാ​ൻ ക​ഴി​യാ​ത്ത വി​ധം ഭീ​തി​ജ​ന​ക​മാ​വു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
മു​ൻ​പ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റി വേ​ണം മാ​ഞ്ചി​യം ക്ഷേ​ത്ര റോ​ഡി​ലെ​ത്താ​ൻ. ഒ​രു സ്വ​കാ​ര്യ വ്യ​ക്തി ന​ട​വ​ഴി​വി​ട്ടു ത​ന്ന​തി​നാ​ൽ അ​ര​കി​ലോ​മീ​റ്റ​ർ ദു​ര​ത്തി​ൽ താ​മ​സ​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്താ​ൻ ക​ഴി​യും.
പ്ര​ഭാ​ത പൂ​ജാ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ലെ​ത്താ​ൻ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​ൽ പ​ന്നി​ക്കു​ട്ട ഭീ​തി​യി​ൽ ആ​രും വ​രാ​റി​ല്ലെ​ന്നാ​ണ് ക്ഷേ​ത്രം ത​ന്ത്രി​യു​ടെ പ​രാ​തി.
പാ​ഴ്ചെ​ടി​ക​ളി​ലും റോ​ഡി​ലും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​വും അ​നു​ദി​നം വ​ർ​ധി​ച്ചി​രി​ക്കു​ന്ന​തും പ്ര​ദേ​ശ വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​താ​ണ്.
ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചോ​ദി​ച്ചെ​ത്തി​യ​വ​രോ​ടു റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​മാ​യും ഒ​രു ന​ട​പ​ടി​ക​യും ഉ​ണ്ടാ​വാ​ത്ത​തും നാ​ട്ടു​കാ​രു​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.