പു​ലി​പ്പേടി​യി​ൽ വാൽപ്പാറ നിവാ​സി​ക​ൾ
Thursday, August 5, 2021 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ കാ​മ​രാ​ജ​ർ ന​ഗ​റി​ൽ പു​ലി​യി​റ​ങ്ങി​യ​തി​നാ​ൽ വീ​ടീ​നു പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ. കാ​മ​രാ​ജ​ർ ന​ഗ​ർ ക​ക്ക​ൻ കോ​ള​നി​യി​ലെ എ​സ്റ്റേ​റ്റി​ലാ​ണ് കു​ട്ടി​ക​ള​ട​ക്ക​മു​ള്ള പു​ള്ളി​പു​ലി​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പു​ലി​ക​ൾ ഇ​വി​ടെ​യെ​ത്തി​യ​ത്. ഈ ​നി​ല​യി​ൽ ഇ​ന്നലെ രാ​വി​ലെ 8 മ​ണി​യോ​ടു കൂ​ടി ഒ​രു പു​ലി ഇ​ര തേ​ടി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി.
ഇ​തി​നാ​ൽ ജീ​വ​നി​ൽ ഭ​യ​ന്ന് ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​ന്നെ​യി​രി​ക്കു​ക​യാ​ണ്. പു​ലി​ക​ളെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രാ​വ​ശ്യ​പ്പെ​ട്ടു. ഇ​ര തേ​ടി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ പു​ള്ളി​പു​ലി​യു​ടെ വീ​ഡീ​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.