ക​ഞ്ചാ​വുവി​ല്പന​യ്ക്കെ​തി​രെ പ​രാ​തി ന​ല്കി​യ​വ​രെ ആക്ര​മി​ച്ചു; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് റോ​ഡ് ഉ​പ​രോ​ധം
Thursday, August 5, 2021 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ : തു​ടി​യ​ല്ലൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് റോ​ഡ് ഉ​പ​രോ​ധി​ച്ചു.
തു​ടി​യ​ല്ലൂ​രി​ൽ വ്യാ​പ​ക​മാ​യി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന​യ്ക്കെ​തി​രെ​യും മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ര​ണ്ടു പേ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
പ​രാ​തി ന​ൽ​കി​യ​വ​രെ ഏ​താ​നും പേ​ർ വീ​ടു​ക​ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേധി​ച്ചാ​ണ് അ​ന്പ​തോ​ളം പേ​ർ ചേ​ർ​ന്ന് അ​ക്ര​മി​ക​ൾ​ക്ക​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​വാ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് തു​ടി​യ​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​പി​ൽ തു​ടി​യ​ല്ലൂ​ർ-​മേ​ട്ടു​പ്പാ​ള​യം റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.
ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
തു​ടി​യ​ല്ലൂ​ർ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു പോ​യ​ത്.