മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Thursday, August 5, 2021 12:32 AM IST
പാ​ല​ക്കാ​ട് : കോ​യ​ന്പ​ത്തൂ​ർ ആ​ര്യ വൈ​ദ്യ ഫാ​ർ​മ​സി ന​ഗ​ര​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി മെ​ഡി​ക്ക​ൽ ക്യാന്പ് ന​ട​ത്തി. എ​വി​പി ശ​ര​ണ്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ​മാ​രാ​യ ഡോ.​ബാ​ല​ഗോ​പാ​ൽ, ഡോ.​സോ​മ​ശ്രീ എ​ന്നി​വ​ർ ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
മെ​ഡി​ക്ക​ൽ ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ ഡോ.​ബാ​ല​ഗോ​പാ​ൽ ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​കം കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്പോ​ൾ ആ​രോ​ഗ്യം സം​ര​ക്ഷി​ച്ചു പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്നും കോ​വി​ഡ് വ​ന്ന​വ​രും തു​ട​ർ​ന്ന് ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ഹ, സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാന്പിൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി​യു​ടെ ക​ർ​ക്ക​ട​ക ഒൗ​ഷ​ധ ക​ഞ്ഞി​ക്കൂ​ട്ട് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.
കോ​യ​ന്പ​ത്തൂ​ർ ആ​ര്യ വൈ​ദ്യ ചി​കി​ത്സാ​ല​യം സീ​നി​യ​ർ ഓ​ഫീസ​ർ എം.​കെ.​പ​ദ്മ​രാ​ജ​ൻ, എ​വി​പി മാ​ർ​ക്ക​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ലെ സു​ധീ​ഷ്, സു​ൽ​ഫി, ശ​ങ്ക​ർ എ​ന്നി​വ​ർ ക്യാന്പിനു നേ​തൃ​ത്വം ന​ൽ​കി.