പലിശക്കാർക്കെതിരേ രണ്ടാംദിനവും കർശന പരിശോധനയുമായി പോലീസ്
Tuesday, August 3, 2021 11:53 PM IST
പാ​ല​ക്കാ​ട്: ബ്ലേ​ഡ് മാ​ഫി​യ​സം​ഘ​ത്തി​നെ​തി​രേയു​ള്ള പ​രി​ശോ​ധ​ന ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​ഞ്ച് ഡി​വൈഎ​സ്പി​മാ​രു​ടെ​യും 60 സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും മുന്നൂറോളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി പ​ണം പ​ലി​ശ​ക്ക് കൊ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ന്ന​ത്.
ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ന്നു​വെ​ങ്കി​ലും ആ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നാ​ലോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും എ​ട്ടോ​ളം പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
91 റെ​യ്ഡു​ക​ളി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ, ആ​ർ സി ​ബു​ക്ക്, പ്രോ​മ​സി​റി നോ​ട്ട്, നാ​ല് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ഡി​വൈഎ​സ്പി ​അ​റി​യി​ച്ചു