ഒറ്റപ്പാലം പ​ഴ​യ കോ​ട​തി സ​മു​ച്ച​യം പൊ​ളി​ച്ചുമാ​റ്റാൻ തീരുമാനം
Tuesday, August 3, 2021 11:53 PM IST
മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടി
ഒ​റ്റ​പ്പാ​ലം: നൂ​റ്റാ​ണ്ട് പി​ന്നി​ട്ട പ​ഴ​യ കോ​ട​തി സ​മു​ച്ച​യം പൊ​ളി​ച്ച് മാ​റ്റും. കോ​ട​തി സ​മു​ച്ച​യം പൈ​തൃ​ക സ്മാ​ര​ക​മാ​ണെ​ന്ന വാ​ദം ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ത​ള്ളി.
പു​തി​യ കോ​ട​തി സ​മു​ച്ച​യം നി​ർ​മ്മി​ക്കാ​ൻ വേ​ണ്ടി പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​ന​മാ​യ നി​ല​വി​ലു​ള്ള കെ​ട്ടി​ടം ജീ​ർ​ണ്ണാ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി.
കോ​ട​തി സ​മു​ച്ച​യം പൈ​തൃ​ക സ്മാ​ര​ക​മാ​ണെ​ന്നും പൊ​ളി​ക്ക​രു​തെ​ന്നും പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വോ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ബ് ക​ള​ക്ട​റോ​ട് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച​ത്. സ​മു​ച്ച​യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഹി​സ്റ്റ​റി ക്ല​ബ്ബ് കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന് നേ​ര​ത്തെ ക​ത്തു​ന​ൽ​കി​യി​രു​ന്നു.
ല​ഭി​ച്ച പ​രാ​തി​യി​ലും സം​ര​ക്ഷ​ണ കാ​ര്യ​ത്തി​ലും സ​ബ് ക​ള​ക്ട​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജീ​ർ​ണ്ണ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ന​ൽ​കി​യ ശു​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് സ​ബ് ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ​ബ് ക​ള​ക്ട​ർ​ക്കൊ​പ്പം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യോ​ടും ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.
നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ച്ച് ഒ​റ്റ​പ്പാ​ല​ത്തെ എ​ല്ലാ കോ​ട​തി​ക​ളെ​യും ഒ​രു​കു​ട​ക്കീ​ഴി​ലാ​ക്കാ​വു​ന്ന രീ​തി​യി​ൽ കോ​ട​തി​സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യി​ട്ടു​ള്ള​ത്.
23.35 കോ​ടി രൂ​പ​യു​ടെ കോ​ട​തി​സ​മു​ച്ച​യ​മാ​ണ് നി​ർ​മ്മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്.
1921-ലെ ​പ്ര​ഥ​മ കെ​പി​സി​സി സ​മ്മേ​ള​നം ഒ​റ്റ​പ്പാ​ല​ത്ത് ന​ട​ന്ന കാ​ല​ത്തു​മെ​ല്ലാം ഈ ​കോ​ട​തി​യി​ൽ നി​ന്ന് നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​ക​ളും വി​ചാ​ര​ണ​ക​ളും ന​ട​ന്ന കോ​ട​തി​യാ​ണി​ത്.
നൂ​റു​വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് നി​യ​മ​മു​ണ്ടെ​ന്നും ഒ​റ്റ​പ്പാ​ലം കോ​ട​തി കെ​ട്ടി​ടം ച​രി​ത്ര​സ്മാ​ര​ക​മാ​ണെ​ന്നു​മാ​യി​രു​ന്നു പാ​ല​ക്കാ​ട് ഹി​സ്റ്റ​റി ക്ല​ബ്ബി​ന്‍റെ വാ​ദം.