ഒച്ചവയ്ക്കണം, ഒച്ചിനെതിരേ
Tuesday, August 3, 2021 11:51 PM IST
ഒ​റ്റ​പ്പാ​ലം : കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ അ​രി​കി​ലും ചു​മ​രു​ക​ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യി അ​വ​ഗ​ണി​ക്ക​രു​തെ​ന്ന് പ​ഠ​ന​ങ്ങ​ൾ.
മ​ര​ണ​ത്തി​നു​വ​രെ ഈ ​ഒ​ച്ചു​ക​ൾ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
ഷൊ​ർ​ണൂ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര മേ​ഖ​ല​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ വ​ലി​യ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്നാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യ കേ​ര​ള വ​ന​ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​യാ​യ കീ​ർ​ത്തി വി​ജ​യ​ൻ പ​റ​യു​ന്ന​ത്.
അ​ക്കാ​റ്റി​ന ഫൂ​ലി​ക്ക എ​ന്ന ശാ​സ്ത്രീ​യ​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ സാ​ന്നി​ധ്യം വ്യാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഒ​റ്റ​നോ​ട്ട​ത്തി​ൽ നി​രു​പ​ദ്ര​വ​കാ​രി​ക​ളെ​ന്ന് തോ​ന്നു​മെ​ങ്കി​ലും അ​ത്യ​ന്തം അ​പ​ക​ട​കാ​രി​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.
മ​സ്തി​ഷ്ക രോ​ഗ​ങ്ങ​ൾ​ക്കു​വ​രെ കാ​ര​ണ​മാ​കു​ന്ന​വ​യാ​ണ് ഈ ​ഒ​ച്ചു​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് ചി​ല കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം രോ​ഗം പി​ടി​പെ​ട്ട​ത് ഒ​ച്ചു​ക​ളി​ൽ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തു​കൊ​ണ്ടു ത​ന്നെ ഇ​ത്ത​രം ഒ​ച്ചു​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ അ​ക്കാ​ര്യം അ​റി​യി​ക്കാ​നാ​യി തൃ​ശൂർ പീ​ച്ചി​യി​ലെ വ​ന​ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
വി​വി​ധ ജി​ല്ല​ക​ളി​ലെ​ല്ലാം ഈ ​ഒ​ച്ചു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ൽ ത​ണു​പ്പു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​യ്ക്ക് വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.
ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​വ​യാ​ണി​തെ​ത്രെ. നേ​ര​ത്തെ ത​ന്നെ ഈ ​ഒ​ച്ചു​ക​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​ലി​യ പ്ര​ശ്ന​മാ​യി മാ​റി​യി​രു​ന്നു.
ഇ​വ​യെ ഉ·ൂ​ല​നം​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​ത​ന്നെ ഇ​ട​പെ​ട​ലു​മു​ണ്ടാ​യി​ട്ടു​ണ്ട​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. 2010 മു​ത​ലാ​ണ് ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത്.
മൂ​ന്നു​വ​ർ​ഷം വ​രെ സു​ഷു​പ്താ​വ​സ്ഥ​യി​ലി​രി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​ച്ചു​ക​ൾ അ​ഞ്ചു​വ​ർ​ഷം​വ​രെ ജീ​വി​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ലെ ക​ണ്ടെ​ത്തല്‌.