ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ പ​രേ​ഡി​നു താ​ത്കാലി​ക ശ​മ​നം
Tuesday, August 3, 2021 11:51 PM IST
ഷൊ​ർ​ണൂ​ർ : ഷൊ​ർ​ണൂ​രി​ലും ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലും ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ പ​രേ​ഡി​ന് താ​ൽ​ക്കാ​ലി​ക ശ​മ​നം. മ​ഴ അ​ൽ​പ്പ​മൊ​ന്ന് നി​ല​ച്ച​താ​ണ് ഒ​ച്ചു​ക​ൾ ക​വാ​ത്ത് ന​ട​ത്തു​ന്ന​തി​ന് അ​ൽ​പ്പ​മൊ​ന്ന് ശ​മ​നം വ​രാ​ൻ കാ​ര​ണം.
ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ലും ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലു​മാ​ണ് ജ​ന​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ​ത്. ഷൊ​ർ​ണൂ​ർ ചു​വ​ന്ന​ഗേ​റ്റ് വാ​ടാ​നാം​കു​റി​ശ്ശി പ്ര​ദേ​ശ​ങ്ങ​ളി​ള്ള​വ​രും ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ൽ കാ​വു​വ​ട്ടം പ​ന്നി​യം​കു​ർ​ശ്ശി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ജ​നം പൊ​റു​തി​മു​ട്ടി​യ​ത്.
വീ​ടു​ക​ളു​ടെ ചു​മ​ർ, മ​തി​ൽ, കി​ണ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഒ​ച്ചു​ക​ൾ ഇ​ഴ​യു​ന്ന​ത് പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. അ​ടു​ക്ക​ള​ക​ൾ വ​രെ കീ​ഴ​ട​ക്കാ​ൻ ഒ​ച്ചു പ​ട്ടാ​ളം ശ്ര​മി​ച്ച​തോ​ടെ മ​ണ്ണെ​ണ, ഡീ​സ​ൽ, ഉ​പ്പു​വെ​ള്ളം, പു​ക​യി​ല വെ​ള്ളം എ​ന്നി​വ കൊ​ണ്ട് ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മ​ങ്ങ​ളാ​യി.
പ​ല വി​ദ്യ​ക​ളും പ​രീ​ക്ഷി​ച്ചു​വെ​ങ്കി​ലും കൂ​ട്ട​ക്കൊ​ല​ക​ൾ പ​ല​തും ന​ട​ത്തി നോ​ക്കി​യെ​ങ്കി​ലും വെ​ല്ലു​വി​ളി പോ​ലെ ഇ​വ പെ​റ്റ് പെ​രു​കു​ക​യാ​യി​രു​ന്നു.
ഷൊ​ർ​ണൂ​രി​ൽ ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ശ്നം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഹ​ര​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ നാ​ല് വ​ർ​ഷ​മാ​യി മ​ഴ​ക്കാ​ല​ത്ത് കൃ​ത്യ​മാ​യി ഇ​വ​യെ​ത്തും.
ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 33-ാം വാ​ർ​ഡി​ലും ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ത്തു​മാ​ണ് പ്ര​ശ്നം കൂ​ടു​ത​ലു​ള്ള​ത്. വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലു​മാ​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
ഉ​പ്പ്, തു​രി​ശ്, പു​ക​യി​ല എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​ച്ചു​ക​ളെ ന​ശി​പ്പി​ച്ചാ​ണ് ഇ​വ​രി​ല​ധി​ക​വും കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ക​ട​ക​ൾ, വീ​ടു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഒ​ച്ചു ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു.
കി​ണ​റു​ക​ളി​ൽ വീ​ണും മു​റി​ക്ക​ക​ത്തും ക​ട്ടി​ലി​ലു​മെ​ല്ലാം പ​റ്റി​ക്കൂ​ടി​യും ഇ​വ വ​ലി​യ ഭീ​തി പ​ര​ത്തു​ന്ന സ്ഥി​തി​യാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളാ​ണി​വി​ടെ കൂ​ടു​ത​ൽ എ​ന്ന​താ​ണ് നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം.
വേ​ന​ലി​ൽ കാ​ണാ​താ​വു​ന്ന ഒ​ച്ചു​ക​ൾ മ​ഴ​പെ​യ്യു​ന്ന​തോ​ടെ വീ​ടു​ക​ളി​ലേ​ക്കി​റ​ങ്ങും. വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ര​ണ്ട് ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു​മു​ള്ള​ത്.
ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ സ്ര​വം കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ന്ന് അ​ക​ത്തു​ചെ​ന്നാ​ൽ മ​സ്തി​ഷ്ക​ജ്വ​രം പോ​ലു​ള്ള അ​സു​ഖ​മു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ഷൊ​ർ​ണു​ർ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ഇ​വി​ടേ​ക്ക് തു​രി​ശും ഉ​പ്പും വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ഒ​ച്ചു​ക​ളെ തു​ര​ത്താ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​ന​മാ​ണ് ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യം.
ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​ല്ലാം ജ​ന​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​രി​ഹാ​ര​മേ​തും ഇ​നി​യു​മാ​യി​ട്ടി​ല്ല.
വ​നം​വ​കു​പ്പോ മ​റ്റു വ​കു​പ്പു​ക​ളോ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എം.​കെ.​ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞി​രു​ന്നു. ഇ​തും ന​ട​പ്പാ​യി​ട്ടി​ല്ല.
ഒ​ച്ചു​ക​ളെ ന​ശി​പ്പി​ച്ചാ​ൽ പി​റ്റ​ന്ന് ഇ​വ ഇ​ര​ട്ടി​യാ​വു​ന്നു​ണ്ട​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​വ​യു​ടെ സ്ര​വം ശ​രീ​ര​ത്തി​ലാ​യാ​ൽ രൂ​ക്ഷ​മാ​യ ചൊ​റി​ച്ചി​ലും മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.