നെ​ൽ​പ്പാ​ട​ങ്ങ​ളുടെ വ​ര​ന്പു​ക​ൾ കു​ത്തിമ​റി​ച്ച് കാ​ട്ടുപ​ന്നിക്കൂട്ടം
Tuesday, August 3, 2021 11:51 PM IST
നെന്മാ​റ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വ​ര​ന്പു​ക​ളും വ​ര​ന്പി​ന് ചു​റ്റു​മാ​യും കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി വ​ന്നു കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ക്കു​ന്ന​തു മൂ​ലം വെ​ള്ളം കെ​ട്ടിനി​ർ​ത്താ​നാകാതെ കർഷകർ. മ​ഴ​യു​ടെ തോ​ത് കു​റ​വാ​യ​തോ​ടെ ക​ർ​ഷ​ക​ർ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടിനിർത്തുക പതിവാണ്.
പാ​ട​വ​ര​ന്പു​ക​ളി​ൽ ന​ന​വു നി​റ​ഞ്ഞ​തോ​ടെ ഞാ​ഞ്ഞു​ലു​ക​ളെ തി​ന്നാ​നും പു​ല്ലു​ക​ളു​ടെ കി​ഴ​ങ്ങു​ക​ൾ തി​ന്നാ​നു​മാ​യി​ട്ടാണ് പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ വ​ര​ന്പു​ക​ൾ കു​ത്തി​യി​ള​ക്കുന്നത്.
വ​ര​ന്പു​ക​ൾ കേ​ടു വ​രു​ത്തു​ന്ന​ത് മൂ​ലം നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സ​മ​യ​ത്തി​ന് വ​ള​മി​ടാ​നും മ​റ്റു പ​ണി​ക​ൾ ചെ​യ്യു​ന്ന​തി​നും ക​ഴി​യു​ന്നി​ല്ല. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്കു​ളം, മ​രു​ത​ഞ്ചേ​രി, ക​രി​ന്പാ​റ, ച​ള്ള, ത​ളി​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​ന്നി ശ​ല്യം രൂ​ക്ഷ​ം.
മ​ല​യോ​ര മേ​ഖ​ല​യാ​യ​തി​നാ​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി പു​തി​യ മേ​ച്ചി​ൽ​പു​റ​ങ്ങ​ൾ തേ​ടി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ കൃ​ഷി ചെ​യ്ത ക​പ്പ​യും ന​ശി​പ്പി​ക്കാ​ന്നെ​ത്തി​ത്തു​ട​ങ്ങി​യ​ത്. വ​ളം ഇ​ട്ട നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വെ​ള്ളം ന​ഷ്ട​പ്പെ​ട്ടു പോ​കാ​തി​രി​ക്കാ​ൻ രാ​ത്രി റാ​ന്ത​ലും പ​ട​ക്ക​വു​മാ​യി കാ​വ​ലി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.
55 ദി​വ​സം മു​പ്പു​ള്ള നെ​ൽ​ച്ചെ​ടി​ക​ളാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കാ​ട്ടു പ​ന്നി കൂ​ട്ട​ങ്ങ​ളു​ടെ വി​ള​യാ​ട്ടം. വി​ള​വെ​ടു​ക്കാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യി​ൽ തു​ട​ക്ക​ത്തി​ലെ പ​ന്നി കൂ​ട്ട​ങ്ങ​ളു​ടെ ശ​ല്യം ഇ​നി​യെ​ന്താ​കു​മെ​ന്നാ​ശ​ങ്ക​യി​ലാ​ണു ക​ർ​ഷ​ക​ർ.
ഇത്തരം പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തി ഓ​ടി​ക്കു​ന്ന​തി​നു വേ​ണ്ടു​ന്ന ന​ട​പ​ടി​ക്കു വ​കു​പ്പ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.