ബം​ഗാ​ളി​ ബെ​യ്സി​ൻ വി​ല്പന​ക്കാ​ർ​ക്കു ത​ക​ർ​പ്പ​ൻ ക​ച്ച​വ​ടം
Tuesday, August 3, 2021 11:51 PM IST
വ​ണ്ടി​ത്താ​വ​ളം : പു​ത​പ്പു വി​ൽ​പ്പ​ന​ക്കാ​ർ​ക്കു പു​റ​മെ ബം​ഗാ​ളി​ൽ നി​ന്നും പൊ​ട്ടാ​ത്ത പ്ലാ​സ്റ്റി​ക് ബെ​യ്സി​ൻ, ബ​ക്ക​റ്റ്, വെ​യ്സ്റ്റ് ബി​ൻ എ​ന്നി​വ​യും വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി തു​ട​ങ്ങി.
കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​വ​ത്ത​തും വി​ല​ക്കു​റ​വു​മെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രു മേ​റെ​യാ​ണ്. ത​ത്ത​മം​ഗ​ലം മീ​നാ​ക്ഷി​പു​രം പ്ര​ധാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​മാ​ണ് പ്ലാ​സ്റ്റി​ക്ക് ബെ​യ്സി​നു​ക​ൾ നി​ര​ത്തി വ​ച്ചി​രി​ക്കു​ന്ന​ത്.
മി​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും യ​ഥാ​ർ​ത്ഥ വി​ല​യു​ടെ പ​കു​തി വി​ല​യ്ക്ക് മാ​ത്ര​മേ യു​വാ​ക്ക​ൾ വാ​ങ്ങു​ന്ന​താ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ .
കൊ​ടു​വാ​യൂ​ർ-​പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​ന്നാ​ൽ വാ​ഹ​ന യാ​ത്രി​ക​രും കൂ​ടു​ത​ലാ​യി പ്ലാ​സ്റ്റി​ക്ക് ബെ​യ്സി​നു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​ൽ ബം​ഗാ​ളി​ൽ നി​ന്നും വ​ന്ന ര​മേ​ശ്, ബാ​ല​പാ​ണ്ഡു എ​ന്നി​വ​ർ​ക്ക് ത​ക​ർ​പ്പ​ൻ ക​ച്ച​വ​ടം ല​ഭി​ക്കു​ന്നു​ണ്ട്.