കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​റ്റ​വാ​ളി​യെ പോ​ലീ​സ് പി​ടി​കൂ​ടി
Sunday, August 1, 2021 12:27 AM IST
കോ​യ​ന്പ​ത്തൂ​ർ : സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ല​പാ​ത​ക​മു​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൊ​ടും കു​റ്റ​വാ​ളി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വി​രു​തു​ന​ഗ​ർ വി​ഒ​സി സ്ട്രീ​റ്റ് മ​ണി​ക​ണ്ഠ​ൻ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്പി സെ​ൽ​വ നാ​ഗ​ര​ത്ന​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മേ​ട്ടു​പ്പാ​ള​യം ഇ​ൻ​സ്പെ​ക്ട​ർ സെ​ൽ​വ നാ​യ​കം, എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ്പു​പ​ള്ളം റേ​ഷ​ൻ ക​ട​യ്ക്കു സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നി​രു​ന്ന മ​ണി​ക​ണ്ഠ​നെ അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​യാ​ളു​ടെ പേ​രി​ൽ മ​ധു​രൈ, വി​രു​തു​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 7 കൊ​ല​പാ​ത​ക കേ​സു​ക​ളും കൊ​ല​പാ​ത​ക ശ്ര​മ​മു​ൾ​പ്പെ​ടെ 14 ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്നും വി​രു​തു​ന​ഗ​റി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് വ​ന്ന് സ​ഹോ​ദ​ര​ൻ ക​റു​ത്ത പാ​ണ്ഡി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു കൊ​ണ്ട് ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തും, ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പൊ​തു ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം പി​ടി​ച്ചു​പ​റി ന​ട​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. ഇ​യാ​ളി​ൽ നി​ന്നും 4 കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.
സാ​രി​ക​ൾ മോ​ഷ്ടി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : ഖാ​ദി ക്രാ​ഫ്റ്റ് കു​ത്തി തു​റ​ന്ന് ആ​റു ല​ക്ഷം രൂ​പ മ​തി​പ്പു വ​രു​ന്ന സാ​രി​ക​ൾ കൊ​ള്ള​യ​ടി​ച്ചു. ഉ​പ്പി​ലി പാ​ള​യം അ​വി​നാ​ശി​മേ​ൽ​പ്പാ​ല​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ക്രാ​ഫ്റ്റ് സ്ഥാ​പ​ന​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്നലെ രാ​വി​ലെ ജോ​ലി​ക്കു വ​ന്ന ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് സ്ഥാ​പ​ന​ത്തി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന സാ​രി​ക​ൾ മോ​ഷ​ണം പോ​യ​ത് ക​ണ്ട​ത്. ഉ​ട​നെ റേ​സ് കോ​ഴ്സ് പോ​ലീ​സി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.​സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് തെ​ളി​വ് ശേ​ഖ​രി​ച്ച് സാ​രി മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ക്കു​ന്ന​ത് എ​തി​ർ​ത്ത കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. വെ​റൈ​റ്റി ഹാ​ൾ റോ​ഡ് സി​എം​സി കോ​ള​നി മു​രു​ക​ൻ​മ​ക​ൻ കാ​ർ​ത്തി​ക് (24) നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം കാ​ർ​ത്തി​ക് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡി​ൽ ഇ​രു​ന്ന് മൂ​ന്നു പേ​ർ മ​ദ്യ​പി​ക്കു​ന്ന​തു ക​ണ്ട കാ​ർ​ത്തി​ക് മ​ദ്യ​പി​ക്കു​ന്ന​ത് വി​ല​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ കു​പി​ത​രാ​യ മ​ധു​രൈ വീ​ര​ൻ (30), നാ​ഗ​രാ​ജ് (35) എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ല്ലു​കൊ​ണ്ട് കാ​ർ​ത്തി​ക്കി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്തും ത​ല​യി​ലും ക​ണ്ണി​ലും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ അ​രി​കി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ​ത്തി​കി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് മ​ധു​രൈ​വീ​ര​ൻ, നാ​ഗ​രാ​ജ് എ​ന്നി​വ​രെ വെ​റൈ​റ്റി ഹാ​ൾ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.