യു​വ​തി പ​രാ​തി ന​ല്കി
Sunday, August 1, 2021 12:27 AM IST
കോ​യ​ന്പ​ത്തൂ​ർ: ബി​സി​ന​സ് തു​ട​ങ്ങാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു വീ​ട്ട​മ്മ​യി​ൽ നി​ന്നും 1.40 കോ​ടി രൂ​പ കൈ​പ്പ​റ്റി പ​ണം തി​രി​കെ​യാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ര​ണ്ടു പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. പീ​ള​മേ​ട് സ്വ​ദേ​ശി​നി മ​ഹേ​ശ്വ​രി​യാ​ണ് പ​ല്ല​ടം ചു​ക്കം പാ​ള​യം ജ​യ​കാ​ന്ത​ൻ, സു​ഹൃ​ത്ത് ന​ട​രാ​ജ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ ജ​യ​കാ​ന്ത​ൻ സ്പി​ന്നിം​ഗ് മി​ൽ തു​ട​ങ്ങാ​മെ​ന്നു പ​റ​ഞ്ഞ് ര​ണ്ടു ത​വ​ണ​യാ​യി 1.40 കോ​ടി രൂ​പ വാ​ങ്ങു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ബി​സി​ന​സ് ആ​രം​ഭി​ക്കാ​തി​രു​ന്ന​തി​നാൽ പ​ണം തി​രി​കെ​യാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡീ​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​തി​നാ​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഇ​ര​യാ​യ യു​വ​തി ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.