കമ്മീഷൻ ഉത്തരവ് നടപ്പാക്കിയില്ല; ന​ഗ​ര​സ​ഭ​ക്ക് സ്റ്റാ​റ്റ്യൂട്ട​റി നോ​ട്ടീ​സ്
Sunday, August 1, 2021 12:27 AM IST
പാലക്കാട്: പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നെ​തി​രെ ന​ഗ​ര​സ​ഭ​ക്ക് സ്റ്റാ​റ്റ്യൂട്ട​റി നോ​ട്ടീ​സ്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റെയ്മ​ണ്ട് ആ​ന്‍റ​ണി​യാ​ണ് സി​വി​ൽ ന​ട​പ​ടി ക്ര​മം 80 (1) ഇ ​പ്ര​കാ​രം ന​ഗ​ര​സ​ഭ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി​ നോ​ട്ടീ​സ് അ​യ​ച്ച​ത് . ജ​ല​വി​ത​ര​ണ​ത്തി​നാ​യി പൈ​പ്പു സ്ഥാ​പി​ക്കാ​ൻ ചാ​ലു​കീ​റി​യ​തോ​ടെ റോ​ഡു​ക​ൾ ത​ക​ർ​ന്ന​താ​ണ് പ​രാ​തി​ക്കാ​ധാ​രം.
ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റോ​ഡി​ന്നി​രു​വ​ശ​ത്തും ന​ഗ​ര​സ​ഭ ചാ​ലു​ക​ൾ കീ​റി​യി​രു​ന്നു. മ​ല​ന്പു​ഴ​യി​ൽ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​മൃ​തം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത് ’ പൈ​പ്പു സ്ഥാ​പി​ക്കു​ന്പോ​ഴു​ണ്ടാ​വു​ന്ന റോ​ഡി​ന്‍റെ ത​ക​ർ​ച്ച പ​രി​ഹ​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ക​രാ​റു​കാ​ർ പാ​ലി​ച്ചി​ല്ല.
ത​ക​ർ​ന്ന റോ​ഡു​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​യ​തോ​ടെ നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭ, ജി​ല്ലാ ക​ല​ക്ട​ർ ,വാ​ട്ട​ർ അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല’ ഇ​തേ തു​ട​ർ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് തെ​ളി​വു​ക​ൾ സ​ഹി​തം പ​രാ​തി ന​ൽ​കി​യ​ത് ’ പ​രാ​തി ബോ​ധ്യ​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കും വി​ധ​ത്തി​ൽ ശോ​ച​നീ​യ​ാവസ്ഥ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
2020 ഡി​സ​ബ​ർ 7 ന് ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും നാ​ളി​തു​വ​രെ​യും പ​രാ​തി പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല .ഇ​താ​ണ് സി​വി​ൽ ന​ട​പ​ടി ക്ര​മം 80 ( 1 ) ഇ ​പ്ര​കാ​രം നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഇ​ട​യാ​യ​ത് ’ ജി​ല്ല ക​ല​ക്ട​ർ, ന​ഗ​ര​സ​ഭ, വാ​ട്ട​ർ അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി.