പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നിരുപമയും കൃഷ്ണതീർത്ഥയും
Sunday, August 1, 2021 12:27 AM IST
പാലക്കാട്: കാ​ണി​ക്ക​മാ​ത​ സ്കൂളിലെ നി​രു​പ​മ വി.​നാ​യ​ർ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഗ്രൂ​പ്പി​ലും എ​സ്.​കൃ​ഷ്ണ തീ​ർ​ത്ഥ കോ​മേ​ഴ്സ് ഗ്രൂ​പ്പി​ലും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. വി​എ​ച്ച്എ​സ്ഇ ഓ​ട്ടോ മൊ​ബൈ​ൽ ടെ​ക്നോ​ള​ജി അ​ധ്യാ​പ​ക​നാ​യ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ​യും ഇ​ക്ക​ണോ​മി​ക്സ് അ​ധ്യാ​പി​ക​യാ​യ രാ​ഖി മേ​നോ​ന്‍റെ​യും മ​ക​ളാ​ണ് നി​രു​പ​മ വി.​നാ​യ​ർ. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി നൃ​ത്ത​ത്തി​ലും പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ശാ​സ്ത്ര​മേ​ള​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ നി​രു​പ​മ നാ​ഷണ​ൽ ചി​ൽ​ഡ്ര​ൻ സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​ത്ത് ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ്കൂ​ൾ പീ​പ്പി​ൾ ലീ​ഡ​റു​മാ​ണ് നി​രു​പ​മ.
പാ​ല​ക്കാ​ട് മൂ​ത്താ​ന്ത​റ ല​ക്ഷ്മി നി​വാ​സി​ൽ ബി​സി​ന​സു​കാ​ര​നാ​യ ശ്രീ​നി​വാ​സ​ന്‍റെ​യും പ്ര​സീ​ജ​യു​ടെ​യും മ​ക​ളാ​യ കൃ​ഷ്ണ തീ​ർ​ഥ ഇ​ന്ത്യ​ൻ ടീം ​അ​ണ്ട​ർ 18 ഫു​ട്ബാ​ൾ പ്ലേ​യ​ർ ആ​യ തേ​ജ​സ് കൃ​ഷ്ണ​യു​ടെ സ​ഹോ​ദ​രി കൂ​ടി​യാ​ണ്. ആ​ഗ്ര​യി​ൽ വെ​ച്ച് ന​ട​ന്ന നാ​ഷണ​ൽ ത​ഗ് ഓ​ഫ് വാ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ്ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട് കൃ​ഷ്ണ തീ​ർ​ത്ഥ.