കാ​ക്കി ച​ട്ട​ക്ക് ബി​ഗ് സ​ല്യൂ​ട്ട്, സൗ​മ്യ​ ഇനി അധ്യാപിക
Sunday, August 1, 2021 12:27 AM IST
ഷൊ​ർ​ണൂ​ർ : പോ​ലീ​സു​ദ്യോ​ഗ​സ്ഥ​യു​ടെ കാ​ക്കി യൂ​ണി​ഫോ​മി​ന്‍റെ ഗൗ​ര​വ​ത്തെ​ക്കാ​ൾ അ​ധ്യാ​പ​ക വൃ​ത്തി​യു​ടെ സൗ​മ്യ​ത​ക്കാ​ണ് ചെ​ത്ത​ല്ലൂ​ർ ആ​ക്ക പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൾ സൗ​മ്യ വി​ല ക​ൽ​പ്പി​ക്കു​ന്ന​ത്. സൗ​മ്യ ഇ​നി ക​ർ​ക്ക​ശ​കാ​രി​യാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റ​ല്ല, അ​റി​വി​ന്‍റെ അ​മൃ​തം പ​ക​രു​ന്ന അ​ധ്യാ​പി​ക​യാ​ണ്. പോ​ലീ​സ് ജോ​ലി​യെ ചെ​റു​താ​യി കാ​ണാ​നൊ​ന്നും താ​ൻ ആ​ള​ല്ലെ​ന്ന് സൗ​മ്യ.
പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി​ക്കാ​രി​യാ​യ സൗ​മ്യ​ക്ക് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി കി​ട്ടി​യ​തി​നാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗം വി​ട്ടു​വെ​ന്ന് മാ​ത്രം. പോ​ലീ​സ് ജോ​ലി​ക്കി​ട​യി​ൽ ത​ന്നെ അ​ധ്യാ​പി​ക​യാ​വാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളും സൗ​മ്യ തു​ട​ർ​ന്നു വ​ന്നി​രു​ന്നു. അ​ധ്യാ​പ​ന​ത്തോ​ടാ​യി​രു​ന്നു ചെ​റു​പ്പ​ത്തി​ലെ സൗ​മ്യ​ക്ക് താ​ൽ​പ്പ​ര്യം. എ​ന്നാ​ൽ വി​ധി കൊ​ണ്ടെ​ത്തി​ച്ച​ത് പോ​ലീ​സ് സേ​ന​യി​ലാ​ണ​ന്ന് മാ​ത്രം. കാ​ക്കി​യു​ടെ യൂ​ണി​ഫോം എ​ടു​ത്ത​ണി​ഞ്ഞ​പ്പോ​ഴും അ​ധ്യാ​പ​ക വൃ​ത്തി​യു​ടെ ആ​ഗ്ര​ഹ​മു​പേ​ഷി​ക്കാ​ൻ സൗ​മ്യ ത​യ്യാ​റ​ല്ലാ​യി​രു​ന്നു. വി​ധി വൈ​പ​രീ​ത്യ​ത്തെ ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ട് എ​തി​രി​ട്ട സൗ​മ്യ അ​വ​സാ​നം വി​ജ​യം ക​ണ്ടു.
അ​ധ്യാ​പ​ക നി​യ​മ​നം കൈ​യ്യി​ൽ കി​ട്ടി​യ​പ്പോ​ൾ പി​ന്നീ​ട് മ​റ്റൊ​ന്നു​മാ​ലോ​ചി​ച്ചി​ല്ല. മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​സാ​ന സ​ല്യൂ​ട്ടും ന​ൽ​കി സൗ​മ്യ പ​ടി​യി​റ​ങ്ങി. ഇ​നി​യു​ള്ള കാ​ലം അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​മെ​ന്ന് സൗ​മ്യ പ​റ​യു​ന്പോ​ൾ അ​ധ്യാ​പ​ന ജോ​ലി​യോ​ടു​ള​ള ഇ​ഷ്ടം ക​ണ്ണു​ക​ളി​ൽ സ്പ​ഷ്ടം. മേ​ലാ​റ്റൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യി​രു​ന്നു സൗ​മ്യ. തൃ​ത്താ​ല നെ​യ്യൂ​ർ ഗ​വ എ​ൽ​പി സ്കൂ​ളി​ലാ​ണ് അ​ധ്യാ​പി​ക​യാ​യി ഇ​പ്പോ​ൾ നി​യ​മ​നം ല​ഭി​ച്ച​ത്. 2016 ജ​നു​വ​രി​യി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദ്യം ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​ട്ട​പ്പാ​ടി, നാ​ട്ടു​ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ട​ര വ​ർ​ഷം വീ​ത​വും മൂ​ന്ന് വ​ർ​ഷം മേ​ലാ​റ്റൂ​ർ സ്റ്റേ​ഷ​നി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചു.
ഇ​നി​യു​ള്ള കാ​ലം മ​ന​സി​നി​ണ​ങ്ങി​യ ജോ​ലി​യു​മാ​യി ക​ഴി​യ​ണം.​സൗ​മ്യ ഇ​തു പ​റ​യു​ന്പോ​ൾ സ്വ​ന്തം നി​യോ​ഗം തി​രി​ച്ചു​പി​ടി​ച്ച വി​ജ​യി​യു​ടെ സ്വ​ര​മാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് കെഎസ്ഇ​ബി ഓ​ഫീ​സി​ലെ ഓ​വ​ർ​സി​യ​ർ പ്ര​കാ​ശാ​ണ് സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ്. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​വ​നി​ക, അ​ഭി​ന​ന്ദ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.