പ്ര​തി​ഷേ​ധ ജ്വാ​ല
Sunday, August 1, 2021 12:24 AM IST
പാ​ല​ക്കാ​ട്: സു​പ്രീം​കോ​ട​തി പ്ര​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ചാ​ര​ണ നേ​രി​ടാ​ൻ ഉ​ത്ത​ര​വി​ട്ട സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ദി​ക്കും പ്ര​തി​ക്കും വേ​ണ്ടി കേ​സ് ന​ട​ത്തു​ന്ന സ​ർ​ക്കാ​രാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ മാ​റി​യി​രി​ക്ക​യാ​ണ്. രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ത്ത​ത് ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള വി​ധി പ്ര​തീ​ക്ഷി​ച്ചാ​ണെ​ന്ന് ബാ​ല​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പു​ത്തൂ​ർ രാ​മ​കൃ​ഷ്ണ​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, ഡി.​ഷ​ജി​ത്കു​മാ​ർ, റാ​ഫി ജൈ​നി​മേ​ട്, കെ.​എ​ൻ.​സ​ഹീ​ർ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ. സി.​നി​ഖി​ൽ, സി.​എ​ൻ ഉ​മ, അ​ഖി​ലേ​ഷ് അ​യ്യ​ർ, ഷെ​രീ​ഫ് റ​ഹി​മാ​ൻ, വി.​പ്ര​വീ​ണ്‍ പ്ര​സം​ഗി​ച്ചു.