പാ​ത ദേ​ശീ​യം; നി​ല​വാ​രം പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ, അ​പ​ക​ടം നി​ത്യ​സം​ഭ​വം
Sunday, August 1, 2021 12:24 AM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യു​ടെ ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ളെ​ക്കു​റി​ച്ച് പ​രാ​തി തീ​രു​ന്നി​ല്ല. ദേ​ശീ​യ പാ​ത​യാ​ണെ​ങ്കി​ലും നി​ല​വാ​രം പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ​തു പോ​ലെ​യാ​ണ്. എ​ന്നും അ​പ​ക​ട​വും. മ​ണ്ണാ​ർ​ക്കാ​ട് നൊ​ട്ട​മ​ല മു​ത​ൽ മൈ​ലം​പു​ള്ളി വ​ള​വു വ​രെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ്. ഇ​ന്ന​ലെ ചി​റ​ക്ക​ൽപ്പടി​യി​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞ് ഉ​ണ്ടാ​യ അ​പ​ക​ട​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​പ​ക​ടം. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ടാ​റു​മാ​യി പോ​കു​ന്ന ടാ​ങ്ക​റാ​ണ് മ​റി​ഞ്ഞ​ത്.
ഡ്രൈ​വ​ർ ഉ​ദു​മ​ൽ​പേ​ട്ട, കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി ഏ​ഴു​മ​ലൈ (32)യെ ​പ​രി​ക്കു​ക​ളോ​ടെ ത​ച്ച​ന്പാ​റ ഇ​സാ​ഫ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. കാ​ല​ത്ത് 5:30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. 1000 ബാ​ര​ൽ ടാ​റാ​ണ് ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യോ​ളം റോ​ഡി​ൽ ഒ​ഴു​കി​പോ​യി. തു​ട​ർ​ന്ന് 12 മ​ണി​യോ​ടെ ര​ണ്ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ർ ലോ​റി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ശേ​ഷം ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി റോ​ഡ് വൃ​ത്തി​യാ​ക്കി. ഇ​തേ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. പോ​ലീ​സും നാ​ട്ടു​കാ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.