ശാ​പ​മോ​ക്ഷം കാ​ത്ത് ച​ക്കാ​ന്ത​റ കൈ​കു​ത്തി പ​റ​ന്പ്-​മൈ​ത്രി ന​ഗ​ർ റോ​ഡ്
Sunday, August 1, 2021 12:24 AM IST
പാ​ല​ക്കാ​ട് : ച​ക്കാ​ന്ത​റ കൈ​കു​ത്തി പ​റ​ന്പ്-​മൈ​ത്രി ന​ഗ​ർ റോ​ഡ് ന​വീ​ക​ര​ണം കാ​ത്ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ൽ അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹെ​ൽ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് 500 മീ​റ്റ​റി​ല​ധി​കം വ​രു​ന്ന റോ​ഡ് പൊ​ളി​ച്ച് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​ത്. 3 വ​ർ​ഷ​ത്തോ​ള​മാ​യി 400ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പൊ​തു​വ​ഴി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം എ​ന്ന​താ​ണ് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

റോ​ഡി​നു ഒ​രു​വ​ശം ന​ഗ​ര​സ​ഭ​യു​ടെ 38-ാം വാ​ർ​ഡും മ​റു​വ​ശം 39-ാം വാ​ർ​ഡി​ലും ഉ​ൾ​പ്പെ​ട്ട​താ​ണ്. ഉ​ട​ൻ ശ​രി​യാ​ക്കും എ​ന്ന മ​റു​പ​ടി​ക​ൾ മാ​ത്ര​മാ​ണ് വാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ​ക്കും പ​റ​യാ​നു​ള്ള​ത്. 38-ാം വാ​ർ​ഡി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടേ​യും 35-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന്‍റേ​യും ജ​ന​പ്ര​തി​നി​ധി​ക​ളാ​ണു​ള്ള​ത്. റോ​ഡു നി​ർ​മ്മാ​ണ​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട് എ​ന്ന് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളെ​റെ​യാ​യെ​ങ്കി​ലും ഫ​ണ്ട് വേ​ണ്ട​രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ ന​ഷ്ട​മാ​യി എ​ന്നു പ​റ​യു​ന്നു​ണ്ട്.

എ​ന്തു​ത​ന്നെ​യാ​യാ​ലും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ കൈ​കു​ത്തി പ​റ​ന്പി​ലെ​യും മൈ​ത്രി ന​ഗ​റി​ലെ​യും ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ റോ​ഡ് എ​ന്നു ശ​രി​യാ​കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നി​വാ​സി​ക​ൾ.