നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​യും 70 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Sunday, August 1, 2021 12:24 AM IST
വേ​ല​ന്താ​വ​ളം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​യും 70 കി​ലോ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ല്ല​ടി​ക്കോ​ട്, ചു​ങ്കം, പീ​ടി​ക​പ്പ​റ​ന്പി​ൽ സ​നു എ​ന്ന ചു​ക്ക് സ​നു (39) സു​ഹൃ​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, വെ​ട്ടി​ക്ക​ല്ല​ടി, ഷ​ഫീ​ഖ് (27) എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ​ക്വാ​ഡും കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി വേ​ല​ന്താ​വ​ളം ചെ​ക്ക് പോ​സ്റ്റി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്.
ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും ആ​ഡം​ബ​ര കാ​റി​ന്‍റെ ഡി​ക്കി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്. നി​ര​വ​ധി ത​വ​ണ ക​ഞ്ചാ​വ് ക​ട​ത്തി​യ​താ​യി പ്ര​തി മൊ​ഴി ന​ൽ​കി. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് 50 ല​ക്ഷം രൂ​പ വി​ല വ​രും.
ഒ​ന്നാം പ്ര​തി സ​നു​വി​നെ ആ​ഴ്ച​ക​ളാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​വാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ്. സ​നു​വി​ന് നേ​ര​ത്തെ മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട്, കോ​ങ്ങാ​ട്, എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ക​ഞ്ചാ​വ് കേ​സ് നി​ല​വി​ലു​ണ്ട്.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഹൈ​വേ റോ​ബ​റി, ചീ​റ്റിം​ഗ്, വ​ധ​ശ്ര​മം തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ണ്ട്. കു​ഴ​ൽ​പ്പ​ണം ക​ട​ത്തു​കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് സ​നു.
ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് വ​രു​ന്നു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥിന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി.​ഡി.​ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സം​സ്ഥാ​ന അ​തി​ർ​ത്തിക​ളി​ൽ ല​ഹ​രി വി​രു​ദ്ധ സേ​ന​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ക​യാ​യി​രു​ന്നു.
കൊ​ഴി​ഞ്ഞാ​ന്പാ​റ ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​ധ​ര​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ജ​ലീ​ൽ, ജോ​ണ്‍​സ​ണ്‍ ലോ​ബോ, ടി.​ആ​ർ.​സു​നി​ൽ കു​മാ​ർ, റ​ഹീം മു​ത്തു, സി.​എ​സ്.​സാ​ജി​ദ്, ​കി​ഷോ​ർ, കൃ​ഷ്ണ​ദാ​സ്, യു.​സൂ​ര​ജ് ബാ​ബു, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ.​വി​നീ​ഷ്, ആ​ർ.​രാ​ജീ​ദ്, എ​സ്.​ഷ​നോ​സ്, കെ.​ദി​ലീ​പ്, എ​സ്.​ഷ​മീ​ർ, എ​സ്.​സ​മീ​ർ, എ​.ആ​ർ ക്യാ​ന്പ് എ​സ്​ഐ ഗം​ഗാ​ധ​ര​ൻ, നി​ധീ​ഷ്.​വി, കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ച​ന്ദ്ര​ൻ, എ​സ്‌​സി​പി​ഒ ര​തീ​ഷ്, സി​പി​ഒ സു​ധീ​ഷ് കു​മാ​ർ, സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ഷ്ണു വി.​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.