വാ​ണി​യം​കു​ളം പ​ന​യൂ​രി​ൽ മി​ൽ​ക്ക് കൂ​ള​റെ​ത്തി
Saturday, July 31, 2021 12:53 AM IST
ഷൊ​ർ​ണൂ​ർ: ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി വാ​ണി​യം​കു​ളം പ​ന​യൂ​രി​ൽ മി​ൽ​ക്ക് കൂ​ള​റെ​ത്തി. കൂ​ടു​ത​ൽ ഗു​ണ​മേന്മയു​ള്ള പാ​ലെ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​വും കൂ​ടു​ത​ൽ വ​രു​മാ​ന വ​രു​മാ​ന​വും ഇ​തു​വ​ഴി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​വും. ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​ർ സം​വി​ധാ​ന​മാ​ണ് പ​ന​യൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഒ​റ്റ​പ്പാ​ലം ബ്ലോ​ക്കി​ലെ പ​ന​യൂ​ർ ക്ഷീ​ര​സം​ഘ​ത്തി​ൽ 5,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള സം​വി​ധാ​ന​മാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മു​ന്പ് ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​മു​ത​ൽ മൂ​ന്നു​മ​ണി​വ​രെ​യാ​യി​രു​ന്നു പ​ന​യൂ​രി​ലെ സം​ഘ​ത്തി​ൽ പാ​ല​ള​ന്നി​രു​ന്ന​ത്.
ഇ​ത് ഇ​നി മു​ത​ൽ നാ​ലു​മു​ത​ൽ അ​ഞ്ചു​മ​ണി​വ​രെ​യാ​വും.​രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് പാ​ലെ​ടു​ത്ത​ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് വീ​ണ്ടും പാ​ൽ ക​റ​ക്കു​ന്ന​തു​മൂ​ലം പാ​ലി​ന്‍റെ അ​ള​വ് കു​റ​യു​മാ​യി​രു​ന്നു. സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​തോ​ടെ കൂ​ടു​ത​ൽ കൊ​ഴു​പ്പേ​റി​യ പാ​ൽ ല​ഭി​ക്കും. കൊ​ഴു​പ്പേ​റി​യ പാ​ലി​ന് കൂ​ടു​ത​ൽ പ​ണ​വും ല​ഭി​ക്കും. പാ​ൽ കെ​ട്ടി​ക്കി​ട​ന്ന് പ​ശു​ക്ക​ളു​ടെ അ​കി​ടു​വീ​ക്ക പ്ര​ശ്ന​വും ഇ​തു​മൂ​ലം കു​റ​യും. അ​ന​ങ്ങ​ന​ടി, വാ​ണി​യം​കു​ളം, ഒ​റ്റ​പ്പാ​ലം, തൃ​ക്ക​ടീ​രി, ഓ​ങ്ങ​ല്ലൂ​ർ, ഷൊ​ർ​ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ 14 ക്ഷീ​ര​ക​ർ​ഷ​ക സം​ഘ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ത് ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത്. 130 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് 900 ലി​റ്റ​ർ പാ​ലാ​ണ് ദി​നം​പ്ര​തി ഇ​വി​ടെ അ​ള​ക്കു​ന്ന​ത്. 24 വ​ർ​ഷ​മാ​യി പ​ന​യൂ​ർ ക്ഷീ​രോ​ത്പാ​ദ​ന സം​ഘം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട്. നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ന​മി​ക​വ് കൊ​ണ്ടു​ത​ന്നെ​യാ​ണ്ട് മി​ൽ​മ ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​ർ പ​ദ്ധ​തി സ്ഥാ​പി​ക്കാ​നാ​യ​തെ​ന്ന് സെ​ക്ര​ട്ട​റി കെ. ​അം​ബി​ക പ​റ​ഞ്ഞു.
18 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന യൂ​ണി​റ്റാ​ണ് പ​ന​യൂ​ർ ക്ഷീ​രോ​ദ്പാ​ദ​ക സം​ഘ​ത്തി​ലു​ള്ള​ത്. മൈ​ന​സ് നാ​ലു​ഡി​ഗ്രി​യി​ൽ ത​ണു​പ്പി​ച്ച​ശേ​ഷ​മാ​ണ് പാ​ല​ക്കാ​ട്ടേ​ക്ക​യ​ക്കു​ക. പാ​ല​ക്കാ​ടി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മി​ൽ​ക്ക് കൂ​ള​ർ സം​വി​ധാ​നം പ​ന​യൂ​രി​നാ​ണ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.