സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് വ​ള്ളു​വ​നാ​ടി​ന്‍റെ ഉൗ​ട്ടി
Saturday, July 31, 2021 12:53 AM IST
ഷൊ​ർ​ണൂ​ർ:​ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് വ​ള്ളു​വ​നാ​ടി​ന്‍റെ ഉൗ​ട്ടി. വ​ല്ല​പ്പു​ഴ പൊന്മുഖം മ​ല​യി​ൽ പ്ര​ഭാ​ത​ത്തിന്‍റെ ന​നു​ത്ത വെ​ട്ട​ത്തി​ൽ ഹി​മ​ക​ണ​ങ്ങ​ൾ പു​ത​ച്ച് നി​ൽ​ക്കു​ന്ന കാ​ഴ്ച​ക​ളും, മ​ഴ​യു​ടെ മാ​സ്മ​രി​ക സ്പ​ന്ദ​ന​ങ്ങ​ളും വാ​ക്കു​ക​ൾ​ക്കും വ​ർ​ണ്ണ​ന​ക​ൾ​ക്കു​മ​പ്പു​റ​മാ​ണ്. പ്ര​കൃ​തി സൗ​ന്ദ​ര്യം സ​പ്ത​വ​ർ​ണ്ണ​ങ്ങ​ൾ വി​രി​യി​ക്കു​ന്ന പൊ​ൻ മു​ഖ​ത്തേ​ക്ക് സ​ന്ദ​ർ​ശ​ക​ർ പ്ര​വ​ഹി​ക്കു​ക​യാ​ണ്.
ര​ണ്ട്കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ചു​രം ക​യ​റി വേ​ണം മ​ല മു​ക​ളി​ലെ​ത്താ​ൻ. വ​ല്ല​പ്പു​ഴ,മ​ല​പ്പു​റം വ​ഴി ട്രെ​ക്കിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് 20 മി​നി​റ്റ് കൊ​ണ്ട് ന​ട​ന്ന് ക​യ​റാ​നും വ​ഴി​ക​ളു​ണ്ട്. ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന അ​തി മ​നോ​ഹ​ര​മാ​യ പു​ൽ​മേ​ടു​ക​ളും, പ​ച്ച പ​ര​വ​താ​നി വി​രി​ച്ച കു​ന്നു​ക​ളും,ആ​കാ​ശ​ത്തി​ന്‍റെ നീ​ലി​മ​യി​ൽ താ​ഴ് വാ​ര​ങ്ങ​ളു​ടെ ദൃ​ശ്യ ചാ​രു​ത​യും ’വ​ള്ളു​വ​നാ​ടി​ന്‍റെ ഉൗ​ട്ടി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പൊന്മുഖം ഹി​ൽ സ്റ്റേ​ഷ​നെ മ​നോ​ഹ​രി​യാ​ക്കു​ന്നു. പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ വ​രു​ന്ന ഓ​രോ സ​ഞ്ചാ​രി​യേ​യും സ്വ​ന്തം മ​ടി​ത്ത​ട്ടി​ലേ​ക്ക് മാ​ടി​വി​ളി​ക്കു​ക​യാ​ണി​വി​ടം. 25 ഏ​ക്ക​റി​ലാ​യി പ​ര​ന്ന് കി​ട​ക്കു​ന്ന ഈ ​കു​ന്നി​ൽ പ്ര​ദേ​ശ​ത്ത് ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളും, ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന പു​ല്ലു​ക​ളും, വി​വി​ധ സീസ​ണു​ക​ളി​ൽ വി​ള​യു​ന്ന മാ​ങ്ങ​യും, ഞാ​വ​ൽ​പ്പ​ഴ​വും, ആ​പൂ​ർ​വ്വ​മാ​യി ല​ഭി​ക്കു​ന്ന ഞാ​റ​പ്പ​ഴ​വും, അ​മ്മൂ​മ്മ​പ്പ​ഴ​വും, അ​പൂ​ർ​വ്വ​യി​നം ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളും, മ​ര​ങ്ങ​ളു​മെ​ല്ലാം നി​റ​സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു​ണ്ട്.
കേ​ര​ള​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ഞാ​റ​യെ​ന്ന നി​ത്യ​ഹ​രി​ത​സ​സ്യ​വും ഇ​വി​ടെ സു​ല​ഭ​മാ​ണ്.
വ​ല്ല​പ്പു​ഴ, നെ​ല്ലാ​യ, ച​ള​വ​റ എ​ന്നീ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഹി​ൽ സ്റ്റേ​ഷ​നി​ൽ 2018, 2019 പ്ര​ള​യ​കാ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പാ​ച്ചി​ലും മൂ​ലം താ​ഴ് വാര​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ​ക്ക് മാ​റി താ​മ​സി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ധാ​രാ​ളം പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള ജൈ​വ വി​ഭ​വ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഈ ​മ​ല​യും തു​ര​ന്നെ​ടു​ക്കാ​നു​ള്ള ത​യ്യാ​റെ​പ്പു​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.
പ​ട്ടാ​ന്പി​യി​ൽ നി​ന്ന് 11കി​ലോ​മീ​റ്റ​റും, ചെ​ർ​പ്പു​ള​ശേ​രി​യി​ൽ നി​ന്ന് 8 കി​ലോ​മീ​റ്റ​റും ചെ​ന്നാ​ൽ പൊ​ട്ട​ച്ചി​റ എ​ന്ന സ്ഥ​ല​ത്ത് എ​ത്താ​നാ​വും. പൊ​ട്ട​ച്ചി​റ​യി​ൽ​നി​ന്ന് 2കി​ലോ​മി​റ്റ​ർ വാ​ഹ​ന​ത്തി​ലും, ഇ​വി​ടെ നി​ന്ന് 2 കി​ലോ​മി​റ്റ​ർ ചു​രം ക​യ​റി​യും വേ​ണം മ​ല മു​ക​ളി​ലെ​ത്താ​ൻ. പ്ര​കൃ​തി സ്നേ​ഹി​ക​ളേ​യും, വി​നോ​ദ സ​ഞ്ചാ​രി​ക​ളേ​യും ​മാ​ടി വി​ളി​ക്കു​ക​യാ​ണി​വി​ടം.