വാ​ൽ​പ്പാ​റ​യി​ൽ വീ​ണ്ടും ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ം; യുവാവിന് പരിക്കേറ്റു
Saturday, July 31, 2021 12:53 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ​യി​ൽ വീ​ണ്ടും ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. അ​യ്യ​ർ പാ​ടി സെ​ക്ക​ന്‍റ് ഡി​വി​ഷ​ൻ ആ​ശി​ർ​വാ​ദം മ​ക​ൻ വ​സ​ന്തപ്ര​ഭാ​ക​ര​ൻ (22) നാ​ണ് ആ​ക്ര​മ​ണ​മേ​റ്റ​ത്.​ വ്യാ​ഴാ​ഴ്ച്ച രാ​ത്രി 11.20നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. യു​വാ​വി​ന്‍റെ നി​ല​വി​ളി ഓ​ടി​ക്കൂ​ടി​യ​വ​ർ വാ​ൽ​പ്പാ​റ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പൊ​ള്ളാ​ച്ചി ഗ​വ. ആ ​ശു പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ക​ര​ടി​യു​ടെ ആ​ക്ര​മ​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചി​രു​ന്നു. ക​ര​ടി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​ന​പാ​ല​ക​ർ ഇ​രു​ന്പ് കൂ​ട് സ്ഥാ​പി​ച്ച നി​ല​യി​ലാ​ണ് വീ​ണ്ടും ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.