വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ പു​ര​സ്കാ​രം
Saturday, July 31, 2021 12:51 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച​തി​നാ​ണ് വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.
50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.​ അ​ന്യം നി​ന്നു പോ​കു​ന്ന ജൈ​വ​വൈ​വി​ധ്യ സ​ന്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം,അ​ത് നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്. 2017 ൽ ​വെ​ള്ളി​നേ​ഴി​യെ മോ​ഡ​ൽ ജൈ​വ വൈ​വി​ദ്ധ്യ പ​രി​പാ​ല​ന സ​മി​തി​യാ​യി സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 5 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മി​ക​ച്ച​തും വ്യ​ത്യ​സ്ഥ​മാ​യ​തു​മാ​യ നി​ര​വ​ധി ജൈ​വ വൈ​വി​ദ്ധ്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ജൈ​വ വൈ​വി​ദ്ധ്യ ര​ജി​സ്റ്റ​ർ ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഇ​തോ​ടൊ​പ്പം ജൈ​വ വൈ​വി​ദ്ധ്യ ക​ർ​മ്മ പ​ദ്ധ​തി​യും ത​യ്യാ​റാ​ക്കി.​ന​ക്ഷ​ത്ര വ​നം, ശ​ല​ഭോ​ദ്യാ​നം,ക​രി​ന്പ​ന​ക്കൂ​ട്ടം വ​ച്ചു​പി​ടി​പ്പി​ക്ക​ൽ,മി​യാ വാ​ക്കി വ​ന​വ​ൽ​ക്ക​ര​ണം, പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പു​ഴ​യോ​ര​ങ്ങ​ളി​ൽ മു​ള​തൈ​ക​ൾ വ​ച്ച് പി​ടി​പ്പി​ക്ക​ൽ,വൃ​ക്ഷ കു​ടും​ബം എ​ന്നി​ങ്ങ​നെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.​കൂ​ടാ​തെ പു​ളി മ​ര​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ൽ,ഒൗ​ഷ​ധ ഗ്രാ​മം പ​ദ്ധ​തി എ​ന്നി​വ​യും ന​ട​ന്നു വ​രു​ന്നു.​കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ക​ർ​മ്മ പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കാ​നും ഇ​തു​മൂ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 10 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ത്ര​മാ​ണ് ഈ ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന​ത്.​ തൂ​ത​പ്പു​ഴ വി​ക​സ​ന മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കി പു​ഴ സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തുട​ക്കം കു​റി​ച്ചതായി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.