വാ​ഹ​നാ​പ​ക​ട​ത്തി​ൽ രണ്ടു പേർക്ക് പരിക്ക്
Saturday, July 31, 2021 12:51 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ​വെ​ള്ളി​നേ​ഴി കു​ള​ക്കാ​ട് പാ​റ​ക്കു​ഴി​ക്ക് സ​മീ​പം ഇന്നലെ രാ​വി​ലെ സ്ക്കൂ​ട്ട​റും, പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന കു​ള​ക്കാ​ട് സെ​ന്‍റ​റി​ലു​ള്ള തി​രു​മ​ല ടീ​സ്റ്റാ​ൾ ന​ട​ത്തി​പ്പു​കാ​ര​ൻ പ​ക​രാ​വൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന് സാ​ര​മാ​യി പ​രി​ക്കേറ്റു.
മ​ണി​ക​ണ്ഠ​നെ ആ​ദ്യം മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ല​ത്തി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പം സ്ക്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കെ ​പ്രേം​കു​മാ​ർ എംഎ​ൽഎ യു​ടെ പി​താ​വ് കു​ള​ക്കാ​ട് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വാ​സു നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.​
പാ​ല​ക്ക​ാട് ഭാ​ഗ​ത്ത് നി​ന്നും ചെ​ർ​പ്പു​ള​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പാ​ർ​സ​ൽ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​നാ​ണ് എ​തി​രെ വ​ന്നി​രു​ന്ന സ്കൂ​ട്ട​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.​പി​ക്ക​പ്പ് വാ​നി​ന് അ​മി​ത വേ​ഗ​ത​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക്ക​ൾ പ​റ​യു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ പ്ര​ദേ​ശം സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ്.