നിവേദനം നല്കി
Saturday, July 31, 2021 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി:​ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ര​മ്യ ഹ​രി​ദാ​സ് എംപി കേ​ന്ദ്ര ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് നി​വേ​ദ​നം ന​ൽ​കി. എ​ല്ലാം വാ​യ്പ​ക​ൾ​ക്കും പ​ലി​ശ ഇ​ള​വും മൊ​റ​ട്ടോ​റി​യ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം ​പി ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വി​വി​ധ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.​അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ധ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി എം ​പി അ​റി​യി​ച്ചു.