നെൽക​ർ​ഷ​ക​ർ​ക്കു ആ​ശ​ങ്ക​യാ​യി ചി​ല​ന്തി മ​ണ്ഡ​രി രോഗം
Saturday, July 31, 2021 12:51 AM IST
ആ​ല​ത്തൂ​ർ: നെ​ൽ​ക​ർ​ഷ​ക​ർ​ക്കു ആ​ശ​ങ്ക​യാ​യി ചി​ല​ന്തി മ​ണ്ഡ​രി രോ​ഗം വ്യാ​പി​ക്കു​ന്നു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്ധ സം​ഘ​വും ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ​ൻ വി​ള ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
കൂ​രോ​ട് മ​ന്ദം , വെ​ള്ളാ​ട്ടു​പാ​വോ​ടി , പു​തി​യ​ങ്കം , പൊ​രു​വ​ത്ത​ക്കാ​ട് , കീ​ഴ്പ്പാ​ടം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ല്ലോ​ല​ക​ളെ ആ​ക്ര​മി​ക്കു​ന്ന ചി​ല​ന്തി മ​ണ്ഡ​രി​ക​ളു​ടെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ക​ണ്ടെ​ത്തി.
നി​ല​വി​ൽ പൗ​ർ​ണ​മി ഇ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ നെ​ല്ലോ​ല മ​ണ്ഡ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മ​റ്റു ഇ​ന​ങ്ങ​ളെ​ക്കൂ​ടി വ്യാ​പി​ക്കാം എ​ന്ന് സം​ഘം വി​ല​യി​രു​ത്തി. നി​ല​വി​ൽ കൊ​ല്ല​ങ്കോ​ട് , നെ​ന്മാ​റ താ​ലൂ​ക്കി​ൽ മാ​ത്ര​മേ മ​ണ്ഡ​രി​ക​ളു​ടെ ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ളു.
ഇ​ത്ത​രം മ​ണ്ഡ​രി രോ​ഗ​ബാ​ധ ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും ഇ​ട​വി​ട്ടു​ള്ള വെ​യി​ലും മ​ണ്ഡ​രി​ക​ളു​ടെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി . മ​ഴ​യി​ല്ലാ​ത്ത​തും വ​ര​ണ്ട​തു​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ടു​ന്ന മ​ണ്ഡ​രി​ക​ൾ മ​ഴ​ക്കാ​ല​ത്തും കാ​ണ​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു​ണ്ട്.
ഒ​ലി​ഗോ​നി​ക്ക​സ് ഒ​റൈ​സെ എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ചി​ല​ന്തി വ​ർ​ഗ​ത്തി​ൽ പെ​ട്ട മ​ണ്ഡ​രി​ക​ളു​ടെ ആ​ക്ര​മ​ണ​മാ​ണ് നെ​ല്ലോ​ല​ക​ളി​ൽ കാ​ണ​പ്പെ​ട്ട​ത് .
ഇ​ല​യു​ടെ അ​ടി​ഭാ​ഗ​ത്തി​രു​ന്നു കൂ​ട്ട​ത്തോ​ടെ നീ​രൂ​റ്റി കു​ടി​ക്കു​ക​യാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണ​രീ​തി.
മ​ണ്ഡ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​ല​ക​ളി​ൽ പെ​രു​കു​ന്പോ​ൾ ഇ​ല​യി​ലെ ഹ​രി​ത​കം ന​ഷ്ട്ട​പ്പെ​ടു​ക​യും ഇ​ല​ക​ൾ ന​ര​ച്ചു മ​ഞ്ഞ​ളി​ക്കു​ക​യും ചെ​യ്യു​ന്നു.
ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്പോ​ൾ ഇ​ല​ക​ൾ ക​രി​ഞ്ഞു ഉ​ണ​ങ്ങു​ന്നു. നെ​ല്ലി​ലെ നൈ​ട്ര​ജ​ൻ അ​ഭാ​വം , മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി മ​ണ്ഡ​രി​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ​ക്കു സാ​മ്യ​മു​ണ്ട്.
അ​തു​കൊ​ണ്ടു ത​ന്നെ മ​ണ്ഡ​രി ബാ​ധ കൃ​ത്യ​മാ​യി വേ​ർ​തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് മ​ണ്ഡ​രി വി​ഭാ​ഗം മേ​ധാ​വി ഡോ ​ഹ​സീ​ന ഭാ​സ്ക​ർ പ​റ​ഞ്ഞു.
മ​ണ്ഡ​രി ബാ​ധ​യു​ടെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ജൈ​വ കീ​ട നാ​ശി​നി​ക​ളാ​യ 2 % വീ​ര്യ​മു​ള്ള വേ​പ്പെ​ണ്ണ എ​മ​ൽ​ഷ​ൻ , അ​ല്ലെ​ങ്കി​ൽ അ​സാ​ഡി​റാ​ക്ടി​ന് അ​ട​ങ്ങി​യ കീ​ട​നാ​ശി​നി 5 മി​ല്ലി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ലോ , വെ​റ്റ​ബി​ൾ സ​ൾ​ഫ​ർ എ​ന്ന മ​ണ്ഡരി​നാ​ശി​നി ഏ​ക്ക​റി​ന് 3 00 ഗ്രാം , 100 ​ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന അ​നു​പാ​ത​ത്തി​ലോ ക​ല​ക്കി ത​ളി​ക്കാ​വു​ന്ന​താ​ണ് .