അ​ന്പ​ല​പ്പാ​റ​ കാലിത്തീറ്റ ഫാക്ടറിയിലെ സ്ഫോ​ട​നം ! അധികൃതർ പ​രി​ശോ​ധ​നയ്ക്കെത്തി
Saturday, July 31, 2021 12:51 AM IST
തി​രു​വി​ഴാം​കു​ന്ന് : അ​ന്പ​ല​പ്പാ​റ​യി​ൽ കോ​ഴി​ത്തീ​റ്റ ഫാ​ക്ട​റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ൻ അ​സി​സ്റ്റ​ൻ​റ് ക​ള​ക്ട​ർ ഡോ​ക്ട​ർ അ​ശ്വ​തി ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം വ​ന്ന് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തെ കു​റി​ച്ച് വ്യ​ക്ത​ത ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പ​റ​ഞ്ഞു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​നു​ശേ​ഷം റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​സി​സ്റ്റ​ൻ​റ് ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
രാ​വി​ലെ ഒ​ന്പ​തോ​ടെ പാ​ല​ക്കാ​ട് എ​സ് പി ​വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടി​നു കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചി​നു പാ​ല​ക്കാ​ട് നി​ന്നും സ​യി​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഹ​സി​ൻ പി ​കെ , ജു​ൽ​സ​ന ജ​ലാ​ൽ എ​ന്നീ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി​യും പ​രി​ശോ​ധ​ന ന​ട​ന്നു. കോ​ഴി​മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് അ​തി​ൽ​നി​ന്നും കോ​ഴി​ത്തീ​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ്രോ​ഡ​ക്റ്റു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ഫാ​ക്ട​റി​യാ​ണി​ത്.
ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടി​ല്ല. പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണോ​യെ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച് നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാ​നാ​വു​ക​യു​ള്ളു​വെ​ന്നു സ​ന്ദ​ർ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.