മ​ധ്യ​വ​യ​സ്കനെ കാ​ണാ​നി​ല്ലെ​ന്നു ബന്ധുക്കളുടെ പ​രാ​തി
Saturday, July 31, 2021 12:48 AM IST
കൊ​ല്ല​ങ്കോ​ട്: മാ​ന്പ​ള്ള​ത്ത് താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക്ക​നെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​ന്പ​ള്ള​ത്ത് താ​മ​സ​ക്കാ​ര​നാ​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​നെ (50) കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​രാ​തി. രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ സ​ജേ​ഷാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്നത്. ​മാ​ന്പ​ള​ളം സ​ർ​ക്കാ​ർ ഫാ​മി​ലെ കു​ള​ത്തിനു ​സ​മീ​പം ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചി​രു​ന്നു .ഇ​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് സ്ഥ​ല​ത്തു പ​രി​ശോ​ധി​ച്ച​തി​ൽ രാ​മ​കൃ​ഷ്ണ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രുതു​ന്ന ചെ​രു​പ്പു​ക​ൾ ക​ണ്ടെ​ത്തി. പി​ന്നീ​ട് കൊ​ല്ല​ങ്കോ​ട് നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​നയെ​ത്തി കു​ള​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ട​ത്താ​നാ​യി​ല്ല. വെ​ളി​ച്ച​ക്കു​റ​വു​കാ​ര​ണം നി​ർ​ത്തി​വെ​ച്ച തി​ര​ച്ചി​ൽ ഇ​ന്നു കാ​ല​ത്ത് വീ​ണ്ടും തു​ട​രുമെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.