അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ല: പ​ഠ​നം മു​ട​ങ്ങി മു​രു​ഗ​ളയിലെ ആദിവാസി വി​ദ്യാ​ർ​ഥിക​ൾ
Saturday, July 31, 2021 12:48 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡും പ്രാ​ക്ത​ന ഗോ​ത്ര​വ​ർ​ഗ ഉൗ​രു​മാ​യ മു​രു​ഗ​ള​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ല.
പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ ഏ​ക​ദേ​ശം 25 കു​ട്ടി​ക​ൾ ഉൗ​രി​ലു​ണ്ട് . ഇ​രു​പ​തു വീ​ടു​ക​ളി​ലാ​യി എ​ണ്‍​പ​തോ​ളം ആ​ളു​ക​ളാ​ണ് താ​മ​സം.
അ​ട്ട​പ്പാ​ടി​യി​ലെ​ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഉൗ​രും ആ​ദി​മ നി​വാ​സി​ക​ളാ​യ പ്രാ​ക്ത​ന ഗോ​ത്ര​വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കു​റു​ന്പ വി​ഭാ​ഗ​മാ​ണ് എ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഉൗ​രി​ൽ നാ​ളി​തു​വ​രെ​യാ​യി വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല പ​ക​രം സൗ​രോ​ർ​ജ​മാ​ണ് ഏ​ക ആ​ശ്ര​യം.
കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്ല. സാ​മൂ​ഹ്യ പ​ഠ​ന​മു​റി​ക്ക് അ​നു​വ​ദി​ച്ച ടി ​വി ഉ​ണ്ടെ​ങ്കി​ലും ഉൗ​രി​ലെ ഒ​രാ​ളു​ടെ വീ​ട്ടി​ലാ​ണ് വ​ച്ചി​ട്ടു​ള്ള​ത്.
സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​വി​യു​ടെ ബാ​റ്റ​റി 12 വോ​ൾ​ട്ടാ​ണ്. ഇ​താ​ക​ട്ടെ ഉ​ച്ച​ക​ഴി​യു​ന്പോ​ൾ ബാ​റ്റ​റി ചാ​ർ​ജ് തീ​രു​ന്ന അ​വ​സ്ഥ​യും.
ദീ​ർ​ഘ നേ​ര​ത്തെ കാ​ത്തി​രു​പ്പി​ന് ശേ​ഷ​മേ അ​ടു​ത്ത ക്ളാ​സ് ല​ഭി​ക്കു​ക​യു​ള്ളു. മ​ഴ​ക്കാ​ല​ത്ത് ചാ​ർ​ജ് കു​റ​യു​ന്ന​തി​നാ​ൽ മു​ഴു​വ​ൻ പേ​ർ​ക്കും ക്ലാ​സു​ക​ൾ ല​ഭി​ക്കി​ല്ല.
ഉൗ​രി​ലെ ഒ​രു വ്യ​ക്തി​യു​ടെ വീ​ട്ടി​ലാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ടി ​വി ന​ല്കി​ട്ടി​ട്ടു​ള്ള​ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് വീ​ട്ടു​ട​മ​സ്ഥ​ന്‍റെ സൗ​ക​ര്യ​വും സ​മ​യ​വും നോ​ക്കി​വേ​ണം കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നെ​ത്താ​ൻ. ഇ​ത് കു​ട്ടി​ക​ളി​ൽ മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​നി​ട​യാ​ക്കു​ന്ന​താ​യി ഉൗ​രു നി​വാ​സി​ക​ൾ പ​റ​ഞ്ഞു.
പൊ​തു​വാ​യ സ്ഥ​ല​ത്തു ക​മ്മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ഹ​ര​മു​ണ്ടാ​ക്ക​ണം.
നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി വൈ​ഫൈ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണം. അ​ടി​യ​ന്തി​ര​മാ​യി മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.
മ​ഴ​ക്കാ​ല​മാ​യാ​ൽ മു​രു​ഗ​ള​യൂ​ര് തി​ക​ച്ചും ഒ​റ്റ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. പു​ഴ​യി​ൽ താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ള​കൊ​ണ്ടു​ള്ള പാ​ലം മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. മാ​ത്ര​മ​ല്ല മു​രു​ഗ​ള​യൂ​രി​ലെ പു​ഴ​ക്ക​ട​വു​വ​രെ വൈ​കി​ട്ട് അ​ഞ്ചു ക​ഴി​ഞ്ഞാ​ൽ വാ​ഹ​നം ക​ട​ത്തി​വി​ടി​ല്ല.
മു​രു​ഗ​ള ഉൗ​രി​ൽ നെ​റ്റ് വ​ർ​ക്കു ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നു വേ​ണ്ടി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡി​ഷ് ചാ​ർ​ജ് ചെ​യ്യ​ണ​മെ​ങ്കി​ൽ മു​ക്കാ​ലി​വ​രെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും .
മു​രു​ഗ​ള ഉൗ​രി​ൽ അം​ഗ​ന​വാ​ടി​യു​മി​ല്ല.​ മറ്റു ആംഗൻവാ​ടി​യി​ലെ​ത്താ​ൻ ഒ​രു​മ​ണി​ക്കൂ​ർ ഒ​രു​മ​ല​ക​യ​റി ത​ടി​ക്കു​ണ്ടി​ലെ​ത്ത​ണം.​വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യും, സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് ഇ​ല്ലാ​ത്ത​തു​മൂ​ല​വും മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ അം​ഗ​ന​വാ​ടി​യി​ലേ​ക്ക് അ​യ​ക്കാ​റി​ല്ല.
ഹോ​സ്റ്റ​ലി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക്ക് ഒ​രു അ​സു​ഖം വ​ന്നാ​ൽ പെ​ട്ടെ​ന്ന് ഒ​ന്ന് ഓ​ടി​യെ​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല റോ​ഡു​മി​ല്ല ബ​സ്‌​സു​മി​ല്ല ഫോ​ണ്‍ വി​ളി​ക്കാ​ൻ റെ​യ്ഞ്ചു​മി​ല്ല.
അ​തു​കൊ​ണ്ടു അ​വ​ധി​ക്കു കു​ട്ടി​ക​ൾ ഉൗ​രി​ൽ വ​ന്നാ​ൽ തി​രി​കെ സ്കൂ​ളി​ലേ​ക്ക് പോ​കി​ല്ല പോ​യാ​ലും ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കും അ​വ​ർ അ​ത് അ​വ​രു​ടെ പ​ഠ​ന​ത്തെ വ​ള​രെ​യ​ധി​കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട് .
അ​ടി​യ​ന്തി​ര​മാ​യി മു​ഗു​ഗ​ള ഉൗ​രി​ലേ​ക്കു പാ​ല​വും, മൊ​ബൈ​ൽ ട​വ​റും അം​ഗ​ന​വാ​ടി​യും ഏ​കാ​ധ്യാ​പ​ക സ്കൂ​ളും ക​റ​ന്‍റും ന​ല്ല ടാ​റി​ട്ട റോ​ഡും കു​ടി​വെ​ള്ള​വും ല​ഭ്യ​മാ​ക്കി​ല്ലെ​ങ്കി​ൽ പ്ര​ധാ​ന മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​മെ​ന്നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.