പാ​ട്ടി​കു​ള​ത്തെ ക​നാ​ൽബ​ണ്ട് ഉ​ട​ൻ പു​ന​ർ​നി​ർ​മിക്ക​ണ​മെ​ന്നു നാട്ടുകാർ
Saturday, July 31, 2021 12:48 AM IST
ചി​റ്റൂ​ർ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ പാ​ട്ടി കു​ളം ക​നാ​ൽ ബ​ണ്ടി​ൽ വീ​ണ്ടും വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു. സ​മീ​പ​ത്തെ പ​ത്തു കു​ടും​ബ​ങ്ങ​ളി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യാ​ണ് ഇ​ല്ലാ​താ​യി.
സു​കു​മാ​ര​ൻ, ഷാ​ജി ,ദേ​വ​ദാ​സ്, മ​ണി​ക​ണ്ഠ​ൻ, പ്ര​തീ​പ്, വ​ത്സ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ടു​ക​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യാ​ണ് ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​ത്.
ഓ​ട്ടോ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ക്ക​ളും സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ൽ ഇ​പ്പോ​ൾ ന​ട​ന്നു പോ​വു​ന്ന​തു പോ​ലും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി.
ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​നാ​ൽ ബ​ണ്ട് പ​തി ന​ഞ്ചു മീ​റ്റ​ർ നീ​ള​ത്തി​ൽ ത​ക​ർ​ന്നു വീ​ണി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ്ട ​ജ​ല സേ ​ച​ന​വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ബ​ണ്ട് ഇ​ടി​ഞ്ഞ സ്ഥ​ല​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ​ൽ​ചാ​ക്കു നി​ര​ത്തി സം​ര​ക്ക​ണ ഭി​ത്തി നി​ർ​മ്മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​നാ​ലി​ൽ വെ​ള്ളം ഇ​റ​ക്കി​യ​തോ​ടെ മ​ണ​ൽ​ചാ​ക്കു​ക​ൾ പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​വു​ക​യാ​ണു​ണ്ടാ​യ​ത്.
പി​ന്നീ​ട് ഒ​രോ ത​വ​ണ ക​നാ​ലി​ൽ വെ​ള്ളം ഇ​റ​ക്കു​ന്പോ​ഴും മ​ണ്ണി​ടി​ച്ച​ൽ കു​ടി വ​രി​ക​യാ​ണ്. സ്ഥ​ല​ത്തെ അ​പ​ക​ടാ​വ​സ്ഥ തി​ര​ച്ച​റി​യാ​ൻ സ​മീ​പ​വാ​സി​ക​ൾ മു​ന്ന​റി യി​പ്പി​നാ​യി​പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​മു​ണ്ട്.
ക​നാ​ൽ ബ​ണ്ട് നി​ർ​മ്മാ​ണ​ത്തി​ന് ടെ​ണ്ട​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​റി​യി​ക്കു​ന്നെ​ണ്ടെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യും ബ​ണ്ടു പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്താ​തു താ​മ​സ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​പ്പി​ച്ചി രി​ക്കു​ക​യാ​ണ്.
മ​ണ്ണി​ടി​ച്ച​ൽ ഇ​നി​യും കൂ​ടി​യാ​ൽ വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു ക​യ​മെ​ന്ന​തും സ​മീ​പ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു.