റോഡ് അറ്റകുറ്റപ്പണി നടത്തിയ നാട്ടുകാർ
Saturday, July 31, 2021 12:48 AM IST
തി​രു​വി​ഴാം​കു​ന്ന്: റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഓ​ട്ടോ​റി​ക്ഷ പോ​ലും വി​ളി​ച്ചാ​ൽ വ​രാ​തെ പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ൾ ഒ​ടു​വി​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള ഭാ​ഗം താ​ത്കാ​ലി​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി.
ക്വാ​റി വേ​സ്റ്റ് ഇ​ട്ട് ഗ​ർ​ത്ത​ങ്ങ​ൾ മൂ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പി​രി​വെ​ടു​ത്താ​ണ് ക്വാ​റി വേ​സ്റ്റ് ഇ​റ​ക്കു​ന്ന​തി​ന് പ​ണം ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​ലെ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ​ണി നാ​ട്ടു​കാ​ർ സ്വ​യം ഏ​റ്റെ​ടു​ത്തു.
പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ട്. 2009ൽ ​റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തു.
തു​ട​ർ​ന്ന് ഇ​ര​ട്ട​വാ​രി മു​ത​ൽ ഒ​രു കി​ലോ​മി​റ്റ​ർ റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി​യും അ​ര​കി​ലോ​മീ​റ്റ​റോ​ളം മെ​റ്റ​ലിം​ഗും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു പ്ര​വൃ​ത്തി​യും ന​ട​ത്തി​യി​ല്ല. വ​ർ​ഷ​വും സം​സ്ഥാ​ന ബ​ജ​റ്റി​ൽ റോ​ഡി​ന് ഫ​ണ്ട് പ്ര​ഖ്യാ​പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഫ​ണ്ട് റോ​ഡി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല.
പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​യ​തി​നാ​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തും ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തി​നി​ടെ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രി​ക്കെ മൂ​ന്ന് വ​ർ​ഷം മു​ന്പ് എം.​ദി​നേ​ഷി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു.
പ​ണി തു​ട​ങ്ങി​യ​തോ​ടെ റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​തെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് മു​ട​ങ്ങി. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന് റോ​ഡ് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കൂ​ടി​യാ​ണ് പി​രി​വെ​ടു​ത്ത് താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​പ്പി​ലു​മാ​ക്കി​ൽ ഉ​ല​ഹ​ന്നാ​ൻ (അ​പ്പ​ച്ച​ൻ), അ​ഷ്റ​ഫ് താ​ളി​യി​ൽ, അ​ബ്ബാ​സ് പാ​ലോ​ളി, ര​ഘു ക​ള​രി​ക്ക​ൽ, ദേ​വ​രാ​ജ​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, മ​ര​ക്കാ​ർ (നാ​ണി) വ​ട്ട​ത്തൊ​ടി, അ​ലി വ​ട്ട​ത്തൊ​ടി, ഷാ​ന​വാ​സ് കാ​ഞ്ഞി​രോ​ണി, ഷ​ഹീ​ർ കാ​ഞ്ഞി​രോ​ണി, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​യ കു​ഞ്ഞാ​ണി ച​ക്കം​തൊ​ടി, ബ​ഷീ​ർ പു​ളി​ക്ക​ൽ, ഹാ​രീ​സ് വ​ട്ട​ത്തൊ​ടി, രാ​മ​കൃ​ഷ്ണ​ൻ താ​ന്നി​ക്ക​ൽ, ജാ​ഫ​ർ പു​ളി​യ​ക്കോ​ട​ൻ, മു​സ്ത​ഫ കാ​ഞ്ഞി​രോ​ണി, ആ​ഷി​ക് ആ​ലാ​യ​ൻ, മ​ണി ചേ​ല​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.