പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ം ഉൗ​ർ​ജി​ത​മാ​ക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ്
Saturday, July 31, 2021 12:46 AM IST
പാലക്കാട്: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി റീ​ത്ത അ​റി​യി​ച്ചു.
കോ​വി​ഡി​നെ​തി​രെ​യു​ള്ള അ​ടി​സ്ഥാ​ന പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളാ​യ ഇ​ര​ട്ട മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ക്കു​ക, കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പ്, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യി പാ​ലി​ക്ക​ണം.
വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​യ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ സ്വീ​ക​രി​ക്ക​ണം. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു ശേ​ഷ​വും ക​ർ​ശ​ന​മാ​യി എ​സ്.​എം.​എ​സ്. പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി ക​ഴി​യു​ന്ന​തും വീ​ടി​നു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്ക​ണം. മു​തി​ർ​ന്ന പൗ​ര·ാ​രും, കു​ട്ടി​ക​ളും, അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രും പൊ​തു ജ​ന​സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക.
കു​ട്ടി​ക​ൾ അ​ടു​ത്ത വീ​ടു​ക​ളി​ലെ മ​റ്റ് കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം വ​രു​ന്ന രീ​തി​യി​ലു​ള്ള വി​നോ​ദ​ങ്ങ​ൾ(​ഗ്രൂ​പ്പ് ഗെ​യിം​സ്) ഒ​ഴി​വാ​ക്ക​ണം. പൊ​തു​ജ​ന സ​ന്പ​ർ​ക്ക​മു​ള്ള മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ കു​ട്ടി​ക​ളെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തും ചും​ബി​ക്കു​ന്ന​തും പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മു​തി​ർ​ന്ന പൗ​ര·ാ​ർ, അ​നു​ബ​ന്ധ​രോ​ഗ സ​ങ്കീ​ർ​ണ്ണ​ത​ക​ളു​ള്ള​വ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യും ഇ​സ​ഞ്ജീ​വ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​ലി മെ​ഡി​സി​ൻ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​മാ​ണ്.
പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പ്ര​ത​ല​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ക്കു​ന്ന​തും അ​നാ​വ​ശ്യ സം​സാ​ര​വും ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ഒ​ഴി​വാ​ണം.
വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​തി​ന് ശേ​ഷ​വും ടി​ക്ക​റ്റ് വാ​ങ്ങി​യ​തി​ന് ശേ​ഷ​വും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. യാ​ത്രാ​വേ​ള​യി​ൽ പ​ര​മാ​വ​ധി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം.
ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ച്ചി​ട്ടു​ള്ള സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​റി​ൽ പേ​രും വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തും തി​ര​ക്ക് ഒ​ഴി​വാ​ക്കി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കേ​ണ്ട​തും ഇ​ട​യ്ക്കി​ടെ കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​തു​മാ​ണ്.
ഒ​രേ​സ​മ​യം ക​ട​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ഇ​ട​യ്ക്കി​ടെ​യു​ള്ള ഷോ​പ്പി​ങു​ക​ൾ ഒ​ഴി​വാ​ക്കി ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഒ​റ്റ അ​വ​സ​ര​ത്തി​ൽ ത​ന്നെ വാ​ങ്ങു​ന്ന​താ​ണ് ഉ​ചി​തം. പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടു​ത​ലും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​ൻ ശ്ര​മി​ക്കേ​ണ്ട​താ​ണ്.
ഓ​ഫീ​സി​ൽ ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്ക​ണം. ഫ​യ​ലു​ക​ൾ കൈ​മാ​റു​ന്ന​തി​ന് ശേ​ഷ​വും പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷ​വും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്.
ക​ല്യാ​ണം, മ​ര​ണം മു​ത​ലാ​യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​ന് മു​ന്പാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.
പ​നി, ചു​മ, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ക തു​ട​ങ്ങി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ക​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​കണം.