വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Thursday, July 29, 2021 12:21 AM IST
നെന്മാ​റ: വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്ര​ത്തി​ൽ അ​ല​മാ​ര​ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ഴി​പാ​ടി​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ ര​ണ്ടാ​യി​ര​ത്തി എ​ണ്ണൂ​റ് രൂ​പ, സ്റ്റോ​ർ റൂ​മി​ലെ സ്റ്റീ​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്.
ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നെന്മാറ പോ​ലീ​സ് ക്ഷേ​ത്ര​ത്തി​ലെ​ത്തി സ്റ്റോ​ർ റൂ​മി​ന്‍റെ വാ​തി​ലും സ്റ്റീ​ൽ അ​ല​മാ​ര​യും മ​റ്റു സാ​ധ​ന​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. അ​ന്വേ​ഷ​ണം ഉൗ​ർ​ജിത​മാ​ക്കി.
പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി 11മ​ണി​ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യി. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ പ്ര​തി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു.