കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ
Thursday, July 29, 2021 12:21 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക്ഡൗ​ണ്‍ കാ​ല​ത്തു ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും അ​ര​ങ്ങേ​റി​യ​തു നി​ര​വ​ധി ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ.
ശ്ലാ​ഘ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അ​ധി​കൃ​ത​ർ​ക്കു പ​ല​തും ത​ട​യാ​നാ​യി. കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 2020 എ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഈ​വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ​യു​ള്ള ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ലൊ​ട്ടാ​കെ 19 ശൈ​ശ​വ വി​വാ​ഹ കേ​സു​ക​ളി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്കു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ. അ​ഞ്ചു​വീ​തം.
നെന്മാ​റ ബ്ലോ​ക്കി​ൽ മൂ​ന്നും മ​ല​ന്പു​ഴ, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കു​ക​ളി​ൽ ര​ണ്ടു വീ​ത​വും അ​ട്ട​പ്പാ​ടി, ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്കു​ക​ളി​ൽ ഒ​ന്നു വീ​ത​വു​മാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട്, നെ·ാ​റ ബ്ലോ​ക്കു​ക​ളി​ലാ​ണ് 19ൽ 13 ​കേ​സു​ക​ളു​മു​ള്ള​ത്. ഇ​തി​ന്‍റെ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നു വ​രി​ക​യു​മാ​ണ്.
അ​ട്ട​പ്പാ​ടി​യി​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, മ​റ്റു ബ്ലോ​ക്കു​ക​ളി​ലെ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളി​ലും കോ​ള​നി​വാ​സി​ക​ളി​ലും ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​താ​യി ഇ​തു സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.
പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട​ൻ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ മീ​നാ​ക്ഷി​പു​രം, ഗോ​വി​ന്ദാ​പു​രം, എ​രു​ത്തേ​ന്പ​തി, വ​ട​ക​ര​പ്പ​തി, വേ​ല​ന്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ൾ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും അ​ര​ങ്ങേ​റു​ന്ന​ത്.
വി​വാ​ഹം ന​ട​ന്നു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​തു പു​റം​ലോ​ക​മ​റി​യു​ക. ചി​ല​പ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ ശേ​ഷ​മാ​യ ശേ​ഷ​വു​മാ​യി​രി​ക്കും.ഇ​തെ​ല്ലാം അ​ധി​കൃ​ത​ർ​ക്കു വെ​ല്ലു​വി​ളി​യാ​ണെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കും.
കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ത​മി​ഴ് സ്വാ​ധീ​ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ള്ള​റ​ക​ളി​ലേ​ക്കു എ​ത്തി​പ്പെ​ടു​ക അ​ധി​കൃ​ത​രു​ടെ മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണ്.
പ്രാ​ദേ​ശി​ക ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ത്ത​രം മു​ത​ലാ​ളി​മാ​രു​ടെ അ​പ്ര​മാ​ധി​ത്യം ശൈ​ശ​വ വി​വാ​ഹ വി​വ​ര​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ കു​ഴി​ച്ചു​മൂ​ടു​ന്ന പ്ര​വ​ണ​ത​യും കൂ​ട്ടു​ന്നു.