പി​യാ​നോ​ പരീക്ഷയി​ൽ മി​ക​ച്ച വി​ജ​യവുമായി റോ​ഷ​ൻ ജോ​സ​ഫ്
Thursday, July 29, 2021 12:19 AM IST
പാ​ല​ക്കാ​ട്: ട്രി​നി​റ്റി കോ​ള​ജ് ല​ണ്ട​ൻ ന​ട​ത്തു​ന്ന എ​ട്ടാം ഗ്രേ​ഡ് പി​യാ​നോ പ​രീ​ക്ഷ​യി​ൽ ധോ​ണി സ്വ​ദേ​ശി മു​ണ്ട​ഞ്ചേ​രി​ൽ റോ​ഷ​ൻ ജോ​സ​ഫി​ന് ഉ​ന്ന​ത വി​ജ​യം. 95% മാ​ർ​ക്ക് നേ​ടി ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യാ​ണ് വി​ജ​യം കൈ​വ​രി​ച്ച​ത്.
പാ​ല​ക്കാ​ട് നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് മ്യൂ​സി​ക്കി​ലെ സു​ജി​ത്ത് ശ​ങ്ക​റി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു എ​ട്ടാം ഗ്രേ​ഡ് പ​ഠ​നം. കീ ​ബോ​ർ​ഡി​ൽ ആ​ദ്യ​കാ​ല പ​രി​ശീ​ല​നം ന​ല്കി​യ​ത് അ​ന​ന്തു ശ്രീ​കു​മാ​റാ​യി​രു​ന്നു.
ഇ​തു​കൂ​ടാ​തെ ഗി​റ്റാ​ർ, ഹാ​ർ​മോ​ണി​യം, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം- വോ​ക്ക​ൽ എ​ന്നി​വ അ​നി​ൽ കോ​ഴി​ക്കോ​ടി​ന്‍റെ കീ​ഴി​ലും അ​ഭ്യ​സി​ച്ചു​വ​രു​ന്നു.
ഗാ​ന​മേ​ള ട്രൂ​പ്പി​ൽ സ​ജീ​വ സാ​നി​ധ്യ​മാ​യ റി​ഥം പാ​ഡ് ആ​ർ​ട്ടി​സ്റ്റ് ജോ​യി ആ​ണ് റോ​ഷ​ന്‍റെ പി​താ​വ്. ആ​ദ്യ ഗു​രു​വും പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു.
സം​ഗീ​ത​ത്തോ​ടൊ​പ്പം പ​ഠ​ന​ത്തി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന റോ​ഷ​ൻ ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​എ​സ് സി ​ഫി​സി​ക്സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഒ​ല​വ​ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം.
സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ലും ക​ലാ​മേ​ള​യി​ലും വി​ജ​യി​യാ​യി​രു​ന്നു. പി​താ​വ് ജോ​യി ധോ​ണി ക്രി​സ്റ്റ​ഫ​ർ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ ജോ​ലി ചെ​യ്യു​ന്നു.
മ​ല​ന്പു​ഴ നി​ർ​മ്മ​ല​മാ​താ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ അ​മ്മ ഷാ​ന്‍റി എ​ല്ലാ പി​ന്തു​ണ​യും ന​ല്കി റോ​ഷ​നോ​ടൊ​പ്പ​മു​ണ്ട്. ത​ന്‍റെ നേ​ട്ട​ത്തി​ന് ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്ന​തോ​ടൊ​പ്പം പ​രേ​ത​നാ​യ മു​ത്ത​ച്ഛ​ന് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി റോ​ഷ​ൻ പ​റ​ഞ്ഞു.
റോ​ഷ​ന്‍റെ അ​ഭി​മാ​ന നേ​ട്ട​ത്തി​ൽ ധോ​ണി ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.