കോ​വി​ഡ് സ​മാ​ശ്വാ​സ കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Thursday, July 29, 2021 12:19 AM IST
അ​ഗ​ളി:​ ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​വി​ഡ് സ​മാ​ശ്വാ​സ കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യ​പ​ദ്ധ​തി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ക്കാ​ലി ക്ഷീ​ര സം​ഘം ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​യാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​മാ​ത്യു, ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, മി​ൽ​മ എം​ആ​ർ​സി​എം​പി​യു ഡ​യ​റ്റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ സ​നോ​ജ്, വി​ക​സ​ന കാ​ര്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കാ​ളി​യ​മ്മ മു​രു​ഗ​ൻ, ക്ഷേ​മ കാ​ര്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി കൃ​ഷ്ണ​കു​മാ​ർ പ്ര​സം​ഗി​ച്ചു. മു​ക്കാ​ലി ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് സി.​എം ചാ​ക്കോ അ​ട്ട​പ്പാ​ടി ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ അ​ജി​ത് കെ.​ദീ​പ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലോ​ക പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു

പാ​ല​ക്കാ​ട് : ഓ​യിസ്ക പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ ലോ​ക പ്ര​കൃ​തി ദി​നം ആ​ച​രി​ച്ചു. മി​ഷൻ എ​ൽ​പി സ്കൂ​ൾ സ​യ​ൻ​സ് ക്ല​ബ് കു​ട്ടി​ക​ൾ​ക്ക് വൃ​ക്ഷ​ത്തെ ന​ൽ​കി​യാ​ണ് ആ​ച​രി​ച്ച​ത്. ഓ​യിസ​ക പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ച​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ് ടീ​ച്ച​ർ മ​റീ​ന ആ​ഷ, ഒ​യിസ്ക സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.