പൊ​ക്കു​ന്നി ക​നാ​ൽ ബ​ണ്ടി​ലെ പാ​ഴ്ച്ചെ​ടി​ക​ൾ പന്നികളുടെ താവളം
Thursday, July 29, 2021 12:19 AM IST
കൊ​ല്ല​ങ്കോ​ട്: പൊ​ക്കു​ന്നി ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ത്തെ ബ​ണ്ടു​ക​ളി​ലും കാ​ടു പി​ടി​ച്ചു പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന് പ​ന്നി​കു​ട്ട​ങ്ങ​ളു​ടെ ഒ​ളി​ത്താ​വ​ള​മാ​യി​.
ക​നാ​ലി​ൽ വെ​ള്ള​മി​റ​ങ്ങു​ന്പോ​ൾ പാ​ന്പു​ക​ളും സ​മീ​പ വി​ടു​ക​ളി​ലേ​ക്ക് ക​യ​റി വ​രു​ന്നു​ണ്ട്. പാ​ഴ്ചെ​ടി​ക​ൾ ഒഴുക്കിനും ത​ട​സ​മാ​വു​ക​യാ​ണ്.
മു​ൻ ക​ല​ങ്ങ​ളി​ൽ മെ​യ് ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ക​നാ​ൽ ബ​ണ്ടു​ക​ളി​ലെ പാ​ഴ്ച്ചെ​ടി​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു.
ഇ​ത്ത​വ​ണ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ​മീ​പ​വാ​സി​ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പാ​ഴ്ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​ള്ളു​ന്ന​തി​നാ​ൽ തെ​രു​വു​നാ​യ​ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്ക്ാ​ർ​ക്ക് പോ​ലും ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. പാ​ഴ്ചെ​ടി​ക​ളു​ടെ വേ​രു​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നാ​നാ​ൽ ബ​ണ്ടു​ക​ളും ഇ​രു​വ​ശ​ത്തെ സ്ലാ​ബു​ക​ളും ഇ​ള​കി തു​ട​ങ്ങി​യി​ട്ടുണ്ട്.