മ​ണ്ണാ​ർ​ക്കാ​ടിനു വേണം... വെ​റ്റ​റി​ന​റി നഴ്സിം​ഗ് കോ​ള​ജ്
Thursday, July 29, 2021 12:19 AM IST
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്
മ​ണ്ണാ​ർ​ക്കാ​ട് : സം​സ്ഥാ​ന​ത്ത് പു​തു​താ​യി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന വെ​റ്റ​റി​ന​റി നഴ്സിം​ഗ് കോ​ള​ജ് മ​ണ്ണാ​ർ​ക്കാ​ടും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
മ​ണ്ണാ​ർ​ക്കാ​ടി​ന് അ​ടു​ത്തു​ള്ള തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ൽ ഇ​തി​ന് സൗ​ക​ര്യ​മു​ണ്ട്. ഇ​വി​ടെ കാ​ന്പ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കോ​ള​ജ് ഓ​ഫ് ഡ​യ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ക്യാ​ന്പ​സ് തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.
അ​തി​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഫാം ​അ​ധി​കാ​രി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. പ​ക്ഷേ കോ​ള​ജ് അ​നു​വ​ദി​ച്ചി​ല്ല. വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​റ്റ് കേ​ന്ദ്ര​ത്തി​ലാ​ണ് ഈ ​ക്യാ​ന്പ​സ് തു​ട​ങ്ങി​യ​ത്.
പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന വെ​റ്റ​റി​ന​റി നേ​ഴ്സിം​ഗ് കോ​ള​ജ് ക്യാ​ന്പ​സ് എ​ങ്കി​ലും തി​രു​വി​ഴാം​കു​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.
163 ഹെ​ക്ട​ർ വി​സ്തൃ​തി​യു​ള്ള തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ൽ വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​രു ക്യാ​ന്പ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ക്വാ​ട്ടേ​ഴ്സു​ക​ളും പു​റ​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ​യെ​ത്തി പ​ഠി​ക്കു​ന്ന​തി​ന് മ​റ്റു സൗ​ക​ര്യ​ങ്ങ​ളും തി​രു​വി​ഴാം​കു​ന്നു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ നി​ന്നും 12 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ദൂ​ര​മു​ള്ള​ത്.
ന​ല്ല റോ​ഡ് സൗ​ക​ര്യ​വു​മു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. അ​തി​നാ​ൽ കൂ​ടു​ത​ൽ ചി​ല​വി​ല്ലാ​തെ ഇ​വി​ടെ വെ​റ്റ​റി​ന​റി നേ​ഴ്സിം​ഗ് കോ​ള​ജ് ആ​രം​ഭി​ക്കാ​നാ​കും. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം തൃ​ശൂ​ർ വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ള​ജ് ആ​രം​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.
കൂ​ടു​ത​ൽ മ​ല​യോ​ര മേ​ഖ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന​തും ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ ഉ​ള്ള​തും അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​തു​മാ​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കൂ​ടി കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.
മൃ​ഗ​പ​രി​പാ​ല​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ സ​ഹാ​യി​ക്കാ​നാ​യി വെ​റ്റ​റി​ന​റി ന​ഴ്സു​മാ​രെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്.
ഇ​വ​ർ​ക്ക് ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ൽ​കാ​ൻ വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യം.
ഇ​തി​ന്‍റെ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ചി​ഞ്ചു​റാ​ണി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.
രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​വ​ക​ലാ​ശാ​ല നേ​ഴ്സിം​ഗ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്.
പാ​ഠ്യ​പ​ദ്ധ​തി ഉ​ള്ള​ട​ക്കം, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർ​ദേ​ശം. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.
മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ജോ​ലി സാ​ധ്യ​ത​യാ​ണ് മു​ൻ​തൂ​ക്കം.
വ​യ​നാ​ട്, തൃ​ശൂർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ൽ ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​ൽ പാ​ല​ക്കാ​ട് കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.