കർശന ന‌പടിയെടുക്കുമെന്ന് പോലീസ്
Tuesday, July 27, 2021 11:52 PM IST
കോ​യ​ന്പ​ത്തൂ​ർ: പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന ശാ​രീ​രി​ക​മാ​ന​സിക പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​സ്.പി സെ​ൽ​വ രാ​ഗ ര​ത്നം പ​റ​ഞ്ഞു. പൊ​ള്ളാ​ച്ചി പൂ​സാ​രി പ​ട്ടി​യി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ’വി​ഴി​ത്തി​ര് ’ ( ഉ​ണ​ർ​ന്നി​രി​ക്കു) എ​ന്ന​ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ൽ പോ​ക്സോ ​കേ​സു​ക​ൾ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, പെ​ണ്‍​കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ൽ ഇ​ര​ക​ളാ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​വു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ള്ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ’വി​ഴി​ത്തി​ര് ’ര​ണ്ടു മാ​സ​ത്തി​ന​കം ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും ന​ട​ത്തു​മെ​ന്ന് എ​സ്.പി പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സു​കാ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.