കു​ന്തി​പ്പു​ഴ​യി​ൽ വെ​ള്ളം കൂടി
Tuesday, July 27, 2021 12:32 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കു​ന്തി​പ്പു​ഴ​യി​ൽ വെ​ള്ളം കൂ​ടി​യ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി. ന​ഗ​ര​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ര​ണ്ട് ദി​വ​സ​മാ​യെ​ന്ന് നാ​ട്ടു​കാ​ർ.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലും കൊ​ടു​വാ​ളി​ക്കു​ണ്ട്, ചോ​മേ​രി, നാ​യാ​ടി​ക്കു​ന്ന് തു​ട​ങ്ങി ന​ഗ​ര​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലെ​ല്ലാം കു​ടി​വെ​ള്ളം ല​ഭി​ച്ചി​ട്ട് ര​ണ്ട് ദി​വ​സ​മാ​യി. ഇ​വി​ടെ​യു​ള്ള​വ​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ വെ​ള്ള​മാ​ണ്.
കു​ന്തി​പ്പു​ഴ​യി​ൽ വെ​ള്ളം കൂ​ടി​യ​തി​നാ​ൽ പ​ന്പ് ഹൗ​സി​ൽ ചെ​ളി​യും മ​ണ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും വ​ന്ന​ടി​ഞ്ഞ് ശ​രി​യാ​യ രീ​തി​യി​ൽ പ​ന്പിം​ഗ് ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
വെ​ള്ളം കു​റ​ഞ്ഞാ​ൽ മാ​ത്ര​മേ ഇ​വ നീ​ക്കം ചെ​യ്ത് പൂ​ർ​വ്വ​സ്ഥി​തി​യി​ലെ​ത്തി​ക്കാ​നാ​കു​വെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.
എ​ല്ലാ വ​ർ​ഷ​വും ഇ​ത് പ​തി​വാ​ണെ​ന്നും നി​ർ​മ്മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ല​മാ​ണ് ഈ ​ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​തെന്നു​മാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ലം വ​രു​ന്ന​തി​നു മു​ന്പ് ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.