മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണ് നീ​ക്ക​ംചെയ്യൽ: പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തി ക​ള​ക്ട​ർ
Tuesday, July 27, 2021 12:28 AM IST
മം​ഗ​ലം​ഡാം : മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണു നീ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍ മ​യി ജോ​ഷി സ്ഥ​ല​ത്തെ​ത്തി വി​ല​യി​രു​ത്തി.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യും കാ​ല​വ​ർ​ഷം ശ​ക്ത​മാ​വു​ക​യും ചെ​യ്ത​തോ​ടെ പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് ത​ട​സ്‌​സം നേ​രി​ട്ട​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ ക​ള​ക്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തി.
അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഡ്ര​ഡ്ജിം​ഗ് മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു ഡ്ര​ഡ് ജ​ർ കൂ​ടി എ​ത്തു​ന്നു​ണ്ടെ​ന്നും ഇ​തോ​ടൊ​പ്പം ര​ണ്ട് പ്ലാ​ന്‍റു​കൂ​ടി അ​ടു​ത്ത മാ​സ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ കാ​ലാ​വ​ധി. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളും വാ​ർ​ഡ് മെ​ന്പ​റും നാ​ട്ടു​കാ​രും ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
ശി​രു​വാ​ണി സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നി​യ​ർ സി​നോ​ഷ്, മ​ല​ന്പു​ഴ എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നി​യ​ർ അ​നി​ൽ​കു​മാ​ർ , എ.​എ​ക്സ്ഇ ശ്രീ​കു​മാ​ർ , എ ​ഇ സ്മി​ത, തു​ട​ങ്ങി​യ​വ​ർ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.