കോ​ട്ട​ത്ത​റ​യി​ൽ ഡെ​ങ്കി​പ്പ​നി ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂണി​റ്റ് കൊ​തു​കു ജ​ന്യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ടു​ത്തു
Tuesday, July 27, 2021 12:28 AM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ ആ​രോ​ഗ്യ​മ​ാത, ചൊ​രി​യ​ന്നൂർ ഭാ​ഗ​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​ക് ജ​ന്യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​കൊ​ണ്ടു. നി​ല​വി​ൽ 11 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​ദേ​ശ​ത്ത് ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച വീ​ടു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഫോ​ഗിം​ഗ് ചെ​യ്യു​ക​യും ആ​രോ​ഗ്യ ബോ​ധ​ൽ​ക്ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു. പെ​ട്ടെ​ന്നു​ള്ള ക​ഠി​ന​മാ​യ പ​നി, അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന, നേ​ത്ര​ഗോ​ള​ങ്ങ​ളു​ടെ പി​ന്നി​ലെ വേ​ദ​ന, സ​ന്ധി​ക​ളി​ലും മാം​സ​പേ​ശി​ക​ളി​ലും വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, രു​ചി​യി​ല്ലാ​യ്മ, മ​നം​പു​ര​ട്ട​ലും ഛർ​ദി​യും എ​ന്നി​വ ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ഉ​ട​ൻ ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​റി​യി​ക്കാ​നും ചി​കി​ത്സ തേ​ടാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ്.​കെ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ് കാ​ളി​സ്വാ​മി, ഇ​ൻ​സെ​ക്റ്റ് ക​ള​ക്ട​ർ ബാ​ല​കൃ​ഷ്ണ​ൻ, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ഹ​ക്കീം, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നീ​തു, ഇ​ന്ദി​ര, ഫീ​ൽ​ഡ് വ​ർ​ക്ക​ർ സ​ന്തോ​ഷ്കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, ജി​നേ​ഷ്, ബി​നോ​ഷ്, അ​ഭി​ലാ​ഷ്, പ​ങ്കെ​ടു​ത്തു.