കാ​ർ​ഗി​ൽ ദി​ന അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, July 27, 2021 12:28 AM IST
കൊ​ടു​വാ​യൂ​ർ: രാ​ജ്യ​ത്തി​നു വേ​ണ്ടി കാ​ർ​ഗി​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാന്മാ​രു​ടെ 22-ാമത് ​അ​നു​സ്മ​ര​ണ ദി​നം കൊ​ടു​വാ​യൂ​ർ നെ​ളി​ഞ്ഞം​കോ​ട് കാ​ർ​ഗി​ൽ ബ​സ് സ്റ്റോ​പ്പി​ൽ സം​ഘ​ടി​പ്പി​ച്ചു. നെ​ളി​ഞ്ഞം​കോ​ട് സ്വ​ദേ​ശി​ക​ൾ ബ​സ് സ്റ്റോ​പ്പി​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യ​ത് ഇ​തേ ദി​വ​സ​മാ​ണ്. തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് കാ​ർ​ഗി​ൽ ബ​സ് സ്റ്റോ​പ്പ് എ​ന്ന് പേ​ര് ന​ല്കി​യ​ത്. കാ​ർ​ഗി​ൽ ബ​സ് സ്റ്റോ​പ്പി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​മ യോ​ഗം കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​ട്ടു​മ​ണി നി​ർ​വ്വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ആ​ർ.​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.
സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എ.​വി.​ദേ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ശാ​ന്ത​കു​മാ​രി, മ​ഞ്ജു സ​ച്ചി​ദാ​ന്ദ​ൻ, കൊ​ടു​വാ​യൂ​ർ ജി​ബി​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഷീ​ൻ ച​ന്ദ്ര​ൻ, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് കൊ​ടു​വാ​യൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചെ​ന്താ​മ​ര, മു​ൻ വാ​ർ​ഡ് മെ​ന്പ​ർ സു​ധീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ കെ.​മ​ണി, കെ.​വി​ജ​യ​ൻ, കെ.​വാ​സു, പാർ​വ​തി, കൃ​ഷ്ണ​ദാ​സ്, ശെ​ൽ​വ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ ഇ​നി ഒ​രു ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്രം വേ​ണം എ​ന്നാ​ണ് പ്ര​ദേ​ശവാ​സി​ക​ളു​ടെ ആ​വ​ശ്യം.