കോവിഡ് കാ​ല​ത്തി​ന്‍റെ വ​റു​തി​യി​ൽ മ​ണ്‍​പ​ാത്ര​ നി​ർ​മ്മാ​ണ​മേ​ഖ​ല​യും
Tuesday, July 27, 2021 12:24 AM IST
ഷൊ​ർ​ണൂ​ർ: കെ​ട്ടകാ​ല​ത്തി​ന്‍റെ വ​റു​തി​യി​ൽ മ​ണ്‍​പ​ാത്ര​ നി​ർ​മ്മാ​ണ​മേ​ഖ​ല​യും. വ​ള​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ഈ ​പ​ര​ന്പ​രാ​ഗ​ത മേ​ഖ​ല​യും, തൊ​ഴി​ലാ​ളി​ക​ളും ക​ട​ന്നു പോ​കു​ന്ന​ത്. മ​ണ്‍​പ​ാത്ര​നി​ർ​മ്മാ​ണ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് മൂ​ന്നു പ​തി​റ്റാ​ണ്ട് മു​ന്പ് ഷൊ​ർ​ണൂ​രി​ൽ സ്ഥാ​പി​ച്ച മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം തു​റ​ക്കാ​ത്ത​ത് ഈ ​മേ​ഖ​ല​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ്.
താ​ഴു​വീ​ണ ചു​ഡു​വാ​ല​ത്തൂ​രി​ലെ മ​ണ്‍​പാ​ത്ര​നി​ർ​മ്മാ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ​ങ്കി​ലും അ​ധി​കാ​രി​ക​ൾ​ക്ക് മി​ണ്ടാ​ട്ട​മി​ല്ല. 1989ൽ ​ഒ​റ്റ​പ്പാ​ലം എം.​പി​യും കേ​ന്ദ്ര​മ​ന്ത്രി​യും, പി​ന്നെ രാ​ഷ്ട്ര​പ​തി​യു​മാ​യ കെ.​ആ​ർ.​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചു​ഡു​വാ​ല​ത്തൂ​ർ കേ​ന്ദ്ര​മാ​യി മ​ണ്‍​പാ​ത്ര പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണം ഉ​പ​ജീ​വ​ന​മാ​ക്കി​യ കും​ഭാ​ര സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ത്ത​രം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ച്ചെ​ങ്കി​ലും ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​വും അ​ഴി​മ​തി​യും സെ​ന്‍റ​റി​ന് പൂ​ട്ടു​വീ​ഴാ​ൻ കാ​ര​ണ​മാ​യി. പി​ന്നീ​ട് ഇ​തു​വ​രെ​യാ​യി പ​രി​ശീ​ല​ന​കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ല.
ഇ​തോ​ടെ മ​ണ്ണ് അ​ര​യ്ക്കു​ന്ന​തി​നും മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണ​ത്തി​നും ചൂ​ള വെ​ക്കു​ന്ന​തി​നു​മാ​യി വാ​ങ്ങി​യ യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തും കെ​ട്ടി​ടം കാടുകയറിയുംനശിക്കുകയാണ്. ​കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ പ​രി​ശീ​ല​ന കേ​ന്ദ്രം അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി മാ​റി​യ സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. 35 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന സൊ​സൈ​റ്റി​യു​ടെ ന​ട​ത്തി​പ്പി​ൽ മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും ക​ട​ന്നു​ക​യ​റി. പി​ന്നീ​ട് സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ ഫ​ണ്ട് വെ​ട്ടി​ക്കാ​നു​ള്ള കേ​ന്ദ്ര​മാ​യി സൊ​സൈ​റ്റി മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ടു​ക​ളി​ൽ മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണം ന​ട​ത്തി​യി​രു​ന്ന നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​മാ​യി​രു​ന്ന പ​ദ്ധ​തി​ക്ക് താ​ഴു​വീ​ണു. പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മ്മി​ക്കു​ന്ന മ​ണ്‍​പാ​ത്ര​ങ്ങ​ൾ​ക്കും, ക​ളി​മ​ണ്ണ് കൊ​ണ്ടു​ള്ള വ്യ​ത്യ​സ്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സൊ​സൈ​റ്റി വ​ഴി വി​പ​ണി ക​ണ്ടെ​ത്താ​മെ​ന്ന മോ​ഹ​മാ​ണ് പി​ന്നീ​ട് ന​ട​ക്കാ​തെ പോ​യ​ത്.
ക​ളി​മ​ണ്ണ് എ​ടു​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ മ​ണ്‍​പാ​ത്ര​നി​ർ​മ്മാ​ണം ഇ​പ്പോ​ൾ വ​ള​രെ ചെ​ല​വേ​റി​യ​താ​ണ്. നി​ല​വി​ൽ അ​ര ല​ക്ഷ​ത്തി​ന് മേ​ൽ രൂ​പ ന​ൽ​കി​യാ​ണ് മൈ​സൂ​രി​ൽ നി​ന്ന് മ​ണ്ണെ​ത്തി​ച്ച് മേ​ഖ​ല​യി​ലെ ചി​ല​രെ​ങ്കി​ലും മ​ണ്‍​പാ​ത്ര​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. ര​ണ്ടും മൂ​ന്നും സെ​ന്‍റും സ്ഥ​ല​ത്ത് വീ​ടി​ന് പു​റ​മേ ചൂ​ള​യും മ​റ്റും നി​ർ​മ്മി​ച്ചാ​ണ് മ​ണ്‍​പാ​ത്ര​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണാ​യ​തോ​ടെ വി​പ​ണി ന​ഷ്ട​മാ​യ​തി​നാ​ൽ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് ഇ​വ​ർ. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.​മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണ​ക്കാ​രും, പ​ര​ന്പ​രാ​ഗ​ത​മാ​യ ഈ ​തൊ​ഴി​ൽ മേ​ഖ​ല​യും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.
പൂ​ട്ടി​യ സൊ​സൈ​റ്റി പു​നഃ​സ്ഥാ​പി​ച്ചാ​ൽ സൗ​ക​ര്യ​മു​ള്ളൊ​രു തൊ​ഴി​ലി​ടം ല​ഭ്യ​മാ​കും. ഇ​ത് പു​തി​യ വി​പ​ണി ക​ണ്ടെ​ത്താ​നും സ​ഹാ​യി​ക്കും. വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ പു​തു​ത​ല​മു​റ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നി​ല്ല. പ​രി​ശീ​ല​ന കേ​ന്ദ്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചാ​ൽ യു​വ​തി​യു​വാ​ക്ക​ളെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ചൂ​ണ്ടി കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.. ഈ ​കു​ടി​ൽ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. മു​ന്പ് തീ​വ​ണ്ടി​ക​ളി​ലും മ​റ്റും മ​ണ്‍​ക​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചാ​യ​യ​യും, കാ​പ്പി​യും വി​റ്റി​രു​ന്നു. പ്ര​കൃ​തി​ക്ക് കോ​ട്ടം ത​ട്ടു​ന്ന പ്ലാ​സ്റ്റി​ക് പോ​ലു​ള്ള​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ പി​ന്നീ​ട് റെയി​ൽ​വേ​യും മ​ണ്‍​ക​പ്പു​ക​ൾ ഉ​പേ​ക്ഷി​ച്ചു.