ഒ​റ്റ​പ്പാ​ല​ത്ത് പ​ച്ച​ക്ക​റി​ വി​പ​ണ​ന കേ​ന്ദ്രം തു​റ​ക്കും
Monday, July 26, 2021 12:40 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് പ​ച്ച​ക്ക​റി​വി​പ​ണ​ന കേ​ന്ദ്രം തു​റ​ക്കും. ബ​സ് സ്റ്റാ​ൻ​ഡി​നു പി​ന്നി​ൽ മാ​സ​ങ്ങ​ളാ​യി പ​ണി​പൂ​ർ​ത്തി​യാ​യി​ക്കി​ട​ക്കു​ന്ന ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ പ​ച്ച​ക്ക​റി വി​പ​ണ​ന​കേ​ന്ദ്ര​മാ​ണ് തു​റ​ക്കു​ന്ന​ത്.
ഒ​റ്റ​പ്പാ​ലം കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​പ​കാ​ര​മാ​കു​ന്ന രീ​തി​യി​ൽ വി​പ​ണ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്ന​ത്. പ്ര​തി​വാ​ര ച​ന്ത എ​ന്ന നി​ല​യി​ലാ​കും ആ​ദ്യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക.
ഇ​തി​നാ​യി ക​ർ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​തു​ട​ങ്ങി. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ന​ഷ്ട​മി​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ദ്ദേ​ശീ​യ​മാ​യി കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി വാ​ങ്ങു​ക​യും ചെ​യ്യാം.
ന​ട​ത്തി​പ്പി​നാ​യു​ള്ള പ്ര​ത്യേ​ക ക​മ്മി​റ്റി​യി​ൽ ക​ർ​ഷ​ക​ർ അം​ഗ​ത്വ​മെ​ടു​ത്തു​വേ​ണം വി​ൽ​പ്പ​ന ന​ട​ത്താ​ൻ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി കൃ​ഷി​വ​കു​പ്പി​ൽ നി​ന്ന് ഫ​ണ്ട് ല​ഭ്യ​മാ​കും. ഇ​ത് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മെ​ന്ന് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി എ​ട്ടു​മാ​സ​മാ​യി​ട്ടും വി​പ​ണ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ന്നി​ല്ല. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ദ്ദേ​ശീ​യ​മാ​യി കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി ന​ൽ​കാ​നു​മാ​യി ന​ഗ​ര​സ​ഭ താ​ത്കാ​ലി​ക​കേ​ന്ദ്രം തു​റ​ന്നി​രു​ന്നു. ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​ത്തി​പ്പ്.
ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​പ​ഭോ​ക്താ​വി​ന് പ​ച്ച​ക്ക​റി കു​റ​ഞ്ഞ​വി​ല​യി​ൽ കി​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ത് വ​ൻ വി​ജ​യ​മാ​യി. തു​ട​ർ​ന്നാ​ണ് അ​ടു​ത്ത പ​ദ്ധ​തി​യി​ൽ ഫ​ണ്ട് വെ​ച്ച് വി​പ​ണ​ന​കേ​ന്ദ്രം സ്ഥി​രം സം​വി​ധാ​ന​മാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്.
ഇ​തി​നാ​യി വി​പ​ണ​ന​കേ​ന്ദ്രം നി​ർ​മി​ച്ചെങ്കി ലും തു​ട​ർ​ന​ട​പ​ടി​ക​ളി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു. ഇ​തി​നാ​ണ് പ​രി​ഹാ​ര​മാ​വു​ന്ന​ത്.