മൺതിട്ടകൾ കൂളിയാട് ത​ട​യ​ണ​യി​ല്‌ നീ​രൊ​ഴു​ക്ക് ത​ട​സപ്പെ​ടു​ത്തുന്നു
Monday, July 26, 2021 12:40 AM IST
ആ​ല​ത്തൂ​ർ: ഗാ​യ​ത്രി പു​ഴ​യു​ടെ കൈ​വ​ഴി ക​ട​ന്ന് പോ​കു​ന്ന താ​ഴ​ക്കോ​ട്ട്കാ​വ് കൂ​ളി​യാ​ട് പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് ത​ട​യ​ണ​യു​ടെ മു​ൻ​ഭാ​ഗ​ത്താ​യി രൂ​പ​പ്പെ​ട്ട പു​ല്ല് മൂ​ടി​യ മ​ണ്‍​കൂ​ന ഇ​തി​ലൂ​ടെ​യു​ള്ള ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. വ​ർ​ഷാ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​വി​ടെ അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ത്ത​ത് കാ​ര​ണം . കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ മ​റു​വ​ശ​ത്ത് പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​തും ജ​ല സ​ഞ്ചാ​ര​ത്തെ ത​ട​സപ്പെ​ടു​ത്തു​ന്നു.
നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ ഭാ​വി​യി​ൽ പാ​ല​ത്തി​ന് ബ​ല​ക്ഷ​യം വ​രു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. മ​ണ്ണും പാ​ഴ്ചെ​ടി​ക​ളും നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.