ഉൗ​ട്ട​റ​വ​ള​വ് പന്നിക്കൂട്ടങ്ങളുടെയും നായകളുടെയും ഒളിസങ്കേതം...!
Monday, July 26, 2021 12:40 AM IST
കൊ​ല്ല​ങ്കോ​ട്: പ​ന്നി​ക്കു​ട്ട​ത്തി​നും തെ​രു​വു നാ​യ​ക​ളു​ടെ​യും ഒ​ളി​സ​ങ്കേ​ത​മാ​യി ഉൗ​ട്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​വു റോ​ഡി​നു സ​മീ​പ​ത്തെ പാ​ഴ്ചെ​ടി​ക​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നു വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

ഈ ​സ്ഥ​ല​ത്ത് എ​സ് ആ​കൃ​തി​യി​ൽ കൊ​ടും വ​ള​വാ​ണു​ള്ള​ത്. റോ​ഡി​നി​രു​വ​ശ​ത്ത് പാ​ഴ്ചെ​ടി​ക​ൾ കാ​ര​ണം എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദൂ​രെ നി​ന്നും കാ​ണാ​നാ​വാ​തെ മ​റ​വാ​യി​രി​ക്കു​ക​യാ​ണ്.

രാ​ത്രി സ​മ​യ​ങ്ങി​ൽ പ​ന്നി കൂ​ട്ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യം മൂ​ലം ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. പ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​ള്ളു​ന്ന മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ഇ​തു​വ​ഴി എ​ത്തു​ന്പോ​ഴാ​ണ് തെ​രു​വു​നാ​യ​ക​ൾ മു​ന്നി​ലേ​ക്ക് ചാ​ടി വാ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. സ​മീ​പ​ത്ത് പു​ഴ​യു​ള്ള​തി​നാ​ൽ പ​ക​ൽ സ​മ​യ​ത്തു പോ​ലും റോ​ഡി​ൽ പ​ന്നി കാ​ണ​പ്പെ​ട്ട​റു​ണ്ട്. ക​ഴി​ഞ്ഞ മാ​സം പ​ന്നി​ക്കു മു​ന്നി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ക​പ്പെ​ട്ടി​രു​ന്നു.