ഒ​ന്നാംവി​ള നെ​ൽ​കൃ​ഷി​യി​ൽ ര​ണ്ടാം​ഘ​ട്ട വ​ള​പ്ര​യോ​ഗം
Monday, July 26, 2021 12:40 AM IST
നെന്മാ​റ: ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യു​ടെ ന​ടീ​ൽ പൂ​ർ​ത്തി​യാ​ക്കി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ര​ണ്ടാം​ഘ​ട്ട വ​ള പ്ര​യോ​ഗം തു​ട​ങ്ങി. നെ·ാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ വ​ള​പ്ര​യോ​ഗം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ അ​ടി​വ​ള​മാ​യി രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്പാ​യി പോ​ത്തു​ണ്ടി ക​നാ​ലി​ലൂ​ടെ വെ​ള്ളം ല​ഭി​ച്ച​തോ​ടെ​യാ​ണ് മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ടീ​ൽ ന​ട​ത്തി​യ​ത്. ര​ണ്ടാം​ഘ​ട്ട വ​ള​മാ​യ ഫാ​ക്ട്ഫോ​സ് മി​ശ്രി​ത​മാ​ണ് ക​ർ​ഷ​ക​ർ കൂ​ടു​ത​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.